മ​ഴ​യ്ക്കും മു​ന്നേ തി​രു​വ​ന​ന്ത​പു​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ടും മ​​​ഴ ത​​മ്പാ​​​നൂ​​​രി​​​നെ​​​യും കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യെ​​​യും വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​ക്കി​​​യ​​​പ്പോ​​​ൾ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ പോ​​​രാ​​​ട്ട വീ​​​ര​​​ൻ​​​മാ​​​ർ പേ​​​മാ​​​രി​​​യെയും ട്രാ​​​ക്കി​​​ലെ എ​​​തി​​​രാ​​​ളി​​​ക​​​ളെ​​​യും ഒ​​​രേ പോ​​​ലെ ക​​​ട​​​പു​​​ഴ​​​കി വീ​​​ഴ്ത്തി. 61-ാം സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ മീ​​​റ്റി​​​ൽ പെ​​​രു​​​മ​​​ഴ​​​യി​​​ൽ ട്രാ​​​ക്കി​​​ലും ഫീ​​​ൽ​​​ഡി​​​ലും മി​​​ന്നും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യാ​​​ണ് ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ദ്യ​​​ദി​​​നം കൊ​​​ടു​​​ങ്കാ​​​റ്റ് വേ​​​ഗ​​​ത്തി​​​ൽ പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

രാ​​​വി​​​ലെ ത​​​ല​​​സ്ഥാ​​​ന​​​ത്ത് ചാ​​​റ്റ​​​ൽ മ​​​ഴ തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ മീ​​​റ്റി​​​ന് തു​​​ട​​​ക്ക​​​മാ​​​യി​​​രു​​​ന്നു. മ​​​ഴ പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങി​​​യ താ​​​ര​​​ങ്ങ​​​ളു​​​ടെ വീ​​​ര്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​കു​​​ന്ന​​​താ​​​ണ് ദൃ​​​ശ്യ​​​മാ​​​യ​​​ത്.

ആ​​​ദ്യ​​​ദി​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു സ്വ​​​ന്തം

ആ​​​ദ്യ ദി​​​ന​​​ത്തെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ എ​​​ട്ടു സ്വ​​​ർ​​​ണ​​​വും ആ​​​റ് വെ​​​ള്ളി​​​യും എ​​​ട്ടു വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 132 പോ​​​യി​​ന്‍റോ​​​ടെ ആ​​​തി​​​ഥേ​​​യ​​​രാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ്.

പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തി​​​ൽ എ​​​ന്നും മു​​​ൻ പ​​​ന്തി​​​യി​​​ൽ നി​​​ന്നി​​​ട്ടു​​​ള്ള പാ​​​ല​​​ക്കാ​​​ട് ആ​​​റു സ്വ​​​ർ​​​ണ​​​വും നാ​​​ലു വെ​​​ള്ളി​​​യും അ​​​ഞ്ചു വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 123 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാ​​​മ​​​തു​​​ള്ള​​​പ്പോ​​​ൾ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ജൂ​​​ണി​​​യ​​​ർ മീ​​​റ്റി​​​ൽ ശ​​​ക്ത​​​മാ​​​യ ആ​​​ധി​​​പ​​​ത്യം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം ആ​​​റു സ്വ​​​ർ​​​ണ​​​വും നാ​​​ലു വെ​​​ള്ളി​​​യും നാ​​​ലു വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ 118 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ണ്ട്.

ഏ​​​ഴു റി​​​ക്കാ​​​ർ​​​ഡ്

മ​​​ഴ​​​യ്ക്കു റി​​​ക്കാ​​​ർ​​​ഡി​​​നേ​​​യും തോ​​​ല്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. പെ​​​രു​​​മ​​​ഴ​​​യ്ക്കി​​​ട​​​യി​​​ലും കാ​​​യി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ത്ത​​​ൻ പ്ര​​​തി​​​ഭ​​​ക​​​ൾ ഇ​​​ന്ന​​​ലെ ഏ​​​ഴു മീ​​​റ്റ് റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് ഉ​​​ട​​​മ​​​ക​​​ളാ​​​യി. 16 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള​​​ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഡി​​​സ്ക​​​സ് ത്രോ​​​യി​​​ൽ തൃ​​​ശൂ​​​രി​​​ന്‍റെ പി.​​​എ അ​​​തു​​​ല്യ 36.51 മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തക്ക് ഡി​​​സ്ക് പാ​​​യി​​​ച്ച​​​പ്പോ​​​ൾ 2013-ൽ ​​​പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ ഇ. ​​​നി​​​ഷ സ്ഥാ​​​പി​​​ച്ച 32.65 മീ​​​റ്റ​​​ർ എ​​​ന്ന​​​ത് പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​യി.

16 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ 2000 മീ​​​റ്റ​​​റി​​​ൽ പാ​​​ല​​​ക്കാ​​​ടി​​​നാ​​​യി ഇ​​​റ​​​ങ്ങി​​​യ സി.​​​ചാ​​​ന്ദ്നി ആ​​​റു മി​​​നി​​​റ്റ് 52.03 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഓ​​​ടി​​​യെത്തി ത​​​ന്‍റെ പേ​​​ര് റി​​​ക്കാ​​​ർ​​​ഡ് ബു​​​ക്കി​​​ൽ കു​​​റിപ്പി​​​ച്ചു. 2015-ൽ ​​​ഇ​​​ടു​​​ക്കി​​​യു​​​ടെ സാ​​​ന്ദ്ര എ​​​സ്. നാ​​​യ​​​ർ കു​​​റി​​​ച്ച ആ​​​റു മി​​​നി​​​റ്റ് 55.09 സെ​​​ക്ക​​​ൻ​​​ഡാ​​​ണ് ചാ​​​ന്ദ്നി തി​​​രു​​​ത്തി​​​യ​​​ത്.

18 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ലോം​​​ഗ്ജം​​​പി​​​ൽ തൃ​​​ശൂ​​​രി​​​ന്‍റെ ആ​​​ൻ​​​സി സോ​​​ജ​​​ൻ പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡി​​​ന് ഉ​​​ട​​​മ​​​യാ​​​യി. 18 വ​​​ർ​​​ഷം മു​​​ന്പ് പ​​​ത്ത​​​നം​​​തി​​​ട്ട​​​യ്ക്ക് വേ​​​ണ്ടി മ​​​ത്സ​​​രി​​​ച്ച നി​​​ഷാ ജോ​​​ണ്‍ ചാ​​​ടി​​​യ 5.84 മീ​​​റ്റ​​​ർ എ​​​ന്ന ദൂ​​​രം മ​​​റി​​​ക​​​ട​​​ന്ന് ആ​​​ൻ​​​സി ഇ​​​ന്ന​​​ലെ കു​​​റി​​​ച്ച​​​ത് 5.86 മീ​​​റ്റ​​​ർ ദൂ​​​രം.

16ൽ ​​​താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ 2000 മീ​​​റ്റ​​​റി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നാ​​​യി മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി​​​യ സ​​​ൽ​​​മാ​​​ൻ ഫ​​​റൂ​​​ക്ക് അ​​​ഞ്ചു മി​​​നി​​​റ്റ് 52.85 സെ​​​ൻ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷ് ചെ​​​യ​​​ത​​​പ്പോ​​​ൾ ക​​​ട​​​പു​​​ഴ​​​കി​​​യ​​​ത് പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ പി. ​​​ശ്രീ​​​രാ​​​ഗ് 2015-ൽ ​​​സ്ഥാ​​​പി​​​ച്ച അ​​​ഞ്ചു​​​മി​​​നി​​​റ്റ് 56.89 സെ​​​ക്ക​​​ൻ​​​ഡ് എ​​​ന്ന സ​​​മ​​​യം.

18 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​ടെ 1500 മീ​​​റ്ററി​​​ൽ അ​​​ത്യ​​​ന്തം വാ​​​ശി​​​യേ​​​റി​​​യ മ​​​ത്സ​​​ര​​​മാ​​​ണ് പോ​​​ലീ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ദൃ​​​ശ്യ​​​മാ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ ആ​​​ദ​​​ർ​​​ശ് ഗോ​​​പി മൂ​​​ന്ന് മി​​​നി​​​റ്റ് 58.02 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷിം​​​ഗ് ലൈ​​​ൻ മ​​​റി​​​ക​​​ട​​​ന്ന​​​പ്പോ​​​ൾ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ പി. ​​​മു​​​ഹ​​​മ്മ​​​ദ് അ​​​ഫ്സ​​​ൽ 2013-ൽ ​​​സ്ഥാ​​​പി​​​ച്ച നാ​​​ലു മി​​​നി​​​റ്റ് 1.85 സെ​​​ക്ക​​​ൻ​​​ഡ് എ​​​ന്ന സ​​​മ​​​യം പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​യി.

ഈയി​​​ന​​​ത്തി​​​ൽ വെ​​​ള്ളി നേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യ പാ​​​ല​​​ക്കാ​​​ടി​​​ന്‍റെ എം.​​​അ​​​ജി​​​ത്തുംനി​​​ല​​​വി​​​ലു​​​ള്ള റി​​​ക്കാ​​​ർ​​​ഡ് മ​​​റി​​​ക​​​ട​​​ക്കു​​​ന്ന പ്ര​​​ക​​​ട​​​ന​​​ം ന​​​ട​​​ത്തി. നാ​​​ല് മി​​​നി​​​റ്റ് 1.82 സെ​​​ക്ക​​​ൻ​​​ഡി​​​ലാ​​​ണ് അ​​​ജി​​​ത്ത് വെ​​​ള്ളി നേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യ​​​ത്.

ഇ​​​തേ ഇ​​​ന​​​ത്തി​​​ൽ 20 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​വ​​​ർ നി​​​ല​​​വി​​​ലു​​​ള്ള റി​​​ക്കാ​​​ർ​​​ഡ് മ​​​റി​​​ക​​​ട​​​ക്കു​​​ന്ന പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ അ​​​ഭി​​​ന​​​ന്ദ് സു​​​ന്ദ​​​രേ​​​ശ​​​ൻ മൂ​​​ന്ന് മി​​​നി​​​റ്റ് 59.63 സെ​​​ക്ക​​​ൻ​​​ഡി​​​ൽ റി​​​ക്കാ​​​ർ​​​ഡോ​​​ടെ സ്വ​​​ർ​​​ണ​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​പ്പോ​​​ൾ പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​യ​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​ന്‍റെ ത​​​ന്നെ ട്വി​​​ങ്കി​​​ൾ ടോ​​​മി 2014-ൽ ​​​സ്ഥാ​​​പി​​​ച്ച നാ​​​ലു മി​​​നി​​​റ്റ് 1.14 സെ​​​ക്ക​​​ൻ​​​ഡ് എ​​​ന്ന സ​​​മ​​​യം.

ഈയി​​​ന​​​ത്തി​​​ൽ വെ​​​ള്ളി നേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യ തൃ​​​ശൂ​​​രി​​​ന്‍റെ ബി​​​ബി​​​ൻ ജോ​​​ർ​​​ജും നി​​​ല​​​വി​​​ലെ റി​​​ക്കാ​​​ർ​​​ഡ് മ​​​റി​​​ക​​​ട​​​ന്ന പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. നാ​​​ലു മി​​​നി​​​റ്റ് 0.73 സെ​​​ക്ക​​​ൻ​​​ഡി​​​ലാ​​​ണ് ബി​​​ബി​​​ൻ വെ​​​ള്ളി​​​നേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യ​​​ത്.

18-ൽ ​​​താ​​​ഴെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഡി​​​സ്ക​​​സ് ത്രോ​​​യി​​​ൽ മി​​​ന്നും പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ അ​​​ല​​​ക്സ് പി.​​​ത​​​ങ്ക​​​ച്ച​​​ൻ റി​​​ക്കാർഡ് നേ​​​ട്ട​​​ത്തി​​​ന​​​ർ​​​ഹ​​​നാ​​​യ​​​ത്. 2010-ൽ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ ത​​​ന്നെ മു​​​ഹ​​​മ്മ​​​ദ് ഇ​​​ജാ​​​സ് സ്ഥാ​​​പി​​​ച്ച 46.28 മീ​​​റ്റ​​​ർ എ​​​ന്ന ദൂ​​​രം 53. 8 മീ​​​റ്റ​​​റാ​​​യി തി​​​രു​​​ത്തി​​​യാ​​​ണ് അ​​​ല​​​ക്സ് ഈ ​​​ഇ​​​ന​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡും സ്വ​​​ർ​​​ണ​​​വും സ്വ​​​ന്തം കീ​​​ശ​​​യി​​​ലാ​​​ക്കി​​​യ​​​ത്.

ഇ​​​ന്ന് 43 ഫൈ​​​ന​​​ലു​​​ക​​​ൾ

ര​​​ണ്ടാം ദി​​​ന​​​മാ​​​യ ഇ​​​ന്ന് 43 ഇ​​​ന​​​ങ്ങ​​​ളു​​​ടെ ഫൈ​​​ന​​​ൽ ന​​​ട​​​ക്കും. മീ​​​റ്റി​​​ലെ ഗ്ലാ​​​മ​​​ർ ഇ​​​ന​​​ങ്ങ​​​ളാ​​​യ 4-100 മീ​​​റ്റ​​​ർ റി​​​ലേ, 400 മീ​​​റ്റ​​​ർ ഓ​​​ട്ടം, 100 മീ​​​റ്റ​​​ർ ഹ​​​ർ​​​ഡി​​​ൽ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്നാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. 20 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ 10000 മീ​​​റ്റ​​​ർ ന​​​ട​​​ത്ത മ​​​ത്സ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ത്തെ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്

Related posts