കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാനാവാതെ  തകർന്നു തരിപ്പണമായി നാഗമ്പടം  സ്റ്റേഡിയം റോഡ്;  അറ്റകുറ്റപ്പണികൾ നടത്താതെ നഗരസഭ

കോ​ട്ട​യം: നാ​ഗ​ന്പ​ടം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന് ചു​റ്റു​മു​ള്ള റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​നാ​വി​ല്ല. ഇ​രു​ച​ക്ര വാ​ഹ​നം പോ​ലും പോ​കി​ല്ല. സ്റ്റേ​ഡി​യ​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​മാ​ണ് ഏ​റ്റ​വു​മ​ധി​കം ത​ക​ർ​ന്നിരിക്കുന്നത്.

റോ​ഡി​നു മ​ധ്യ​ഭാ​ഗം ചെ​ളി​ക്കു​ഴി​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​വി​ടെ അ​ക​പ്പെ​ടു​ന്ന​വ​ർ റോ​ഡി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ച​വു​ട്ടി​യാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. ന​ഗ​ര​സ​ഭ​യാ​ണ് സ​റ്റേ​ഡി​യം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​ത്. കാ​ൽ നൂ​റ്റാ​ണ്ടാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

സ്റ്റേ​ഡി​യം ഗാ​ല​റി​ക​ളും ഗാ​ല​റി​ക​ളി​ലെ ക​ട​മു​റി​ക​ളും പൊ​ട്ടി​ത്ത​ക​ർ​ന്ന് ഏ​തു​നി​മി​ഷ​വും നി​ലം പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മു​റി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തി​ട്ടു​ള്ള​വ​ർ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്നു. പ​ല മു​റി​ക​ളും ഏ​റ്റെ​ടു​ത്ത​വ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. പ​ല​തും ലേ​ലം കൊ​ണ്ടി​ട്ടി​ല്ല. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇവിടെ ആ​ളും അ​ന​ക്ക​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

Related posts