കു​ള​ത്തു​പ്പു​ഴ​യി​ല്‍ തെ​രു​വ് നാ​യ​യു​ടെ ​ ആക്രമണം;  നിരവധിപേർ ആശുപത്രിയിൽ ; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കു​ള​ത്തു​പ്പു​ഴ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വീ​ണ്ടും തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം. ബ​സി​റ​ങ്ങി ന​ട​ന്നു പോ​യ കു​ള​ത്തു​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ആ​ര്‍ കു​ട്ട​ന്‍​പി​ള്ള​യ​ട​ക്കം നി​ര​വ​ധി​പേ​രെ നാ​യ ആ​ക്ര​മി​ച്ചു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ട​ന്‍​പി​ള്ള​യു​ടെ കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കൈ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം നാ​യ്ക്ക് പേ ​ഉ​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ നാ​യ​യെ നാ​ട്ടു​കാ​ര്‍ ത​ല്ലി​കൊ​ന്നു. എ​ന്നാ​ല്‍ നാ​യ നി​ര​വ​ധി മ​റ്റു​നാ​യ്ക്ക​ളെ ക​ടി​ച്ച​ത് നാ​ട്ടു​കാ​രി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ സാം​ന​ഗ​ര്‍​സ്വ​ദേ​ശി രാ​ജ​ന്‍ എ​ന്ന​യാ​ളെ നാ​യ ആ​ക്ര​മി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു.

ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. സ്കൂ​ൾ കു​ട്ടി​ക​ളും നി​ര​വ​ധി ആ​ൾ​ക്കാ​ർ പോ​കു​ന്ന സ​മ​യ​ത്തും നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ് .കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഇ​തി​നെ​തി​രെ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തത്തതിനാൽ ജ​ന​കീ​യ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ .

Related posts