തെ​ളി​യി​ല്ല; പ​ക്ഷേ പ​ണി​ത​രും..! തെ​രു​വു​വി​ള​ക്ക് രാ​ത്രി​യി​ൽ തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ലും രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ത​ല​യ്ക്കു മു​ക​ളി​ൽ   ഭീഷണിയാകുന്നു…


വാ​ഴ​ക്കു​ളം: ടൗ​ണി​ൽ പ്ര​കാ​ശം പ​ര​ത്താ​ൻ സ്ഥാ​പി​ക്ക​പ്പെ​ട്ട തെ​രു​വു​വി​ള​ക്ക് രാ​ത്രി​യി​ൽ തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ലും രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ത​ല​യ്ക്കു മു​ക​ളി​ൽ തൂ​ങ്ങി​യാ​ടും.

വാ​ഴ​ക്കു​ളം ടൗ​ണി​ലെ പെ​ട്രോ​ൾ പ​മ്പി​നു മു​മ്പി​ലാ​ണ് നൂ​ലി​ൽ തൂ​ങ്ങി​യാ​ടു​ന്ന വാ​ൾ പോ​ലെ വൈ​ദ്യു​ത വ​യ​റി​ൽ തെ​രു​വു​വി​ള​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ൾ തൂ​ങ്ങി​യാ​ടു​ന്ന​ത്.

പെ​ട്രോ​ൾ പ​മ്പു​കൂ​ടാ​തെ വെ​യ് ബ്രി​ഡ്ജ്, കേ​ര​ള ബാ​ങ്ക് ശാ​ഖ, നി​ര​വ​ധി പൈ​നാ​പ്പി​ൾ വ്യാ​പാ​ര​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യി​ലേ​ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും തി​ര​ക്കേ​റി​യ സം​സ്ഥാ​ന പാ​ത​യി​ലെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​ണ് തെ​രു​വു​വി​ള​ക്കി​ന്‍റെ അ​ട​ർ​ന്ന ഭാ​ഗം തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര പാ​ത​യി​ലാ​ണ് ഇ​തെ​ന്ന​തും ക​ടു​ത്ത അ​പ​ക​ട ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്.

Related posts

Leave a Comment