റോ​ഡ് വി​ക​സ​നം പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചെ​ന്ന്;  പ​ഞ്ചാ​യ​ത്തം​ഗം ഉ​പ​വാ​സ സമരം നടത്തി

വെ​ള്ളി​ക്കു​ള​ങ്ങ​ര: കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന വെ​ള്ളി​ക്കു​ള​ങ്ങ​ര കോ​ർ​മ​ല ​ര​ണ്ടു​കൈ റോ​ഡ് അ​ടി​യ​ന്തി​ര​മാ​യി ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തം​ഗം ലി​ജോ​ജോ​ണ്‍ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.

കേ​ന്ദ്ര​സ​ർക്കാ​രി​ന്‍റെ പി​എം​ജി​എ​സ്‌വൈ ​ആ​ദ​ർ​ശ് ഗ്രാ​മം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി റോ​ഡി​ന് ഒ​രു​കോ​ടി 48 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലുംപ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യും മ​റ്റൊ​രു റോ​ഡി​നു​വേ​ണ്ടി വ​ക​യി​രു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ച ലി​ജോ ജോ​ണ്‍ ആ​രോ​പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള ഈ ​റോ​ഡ് അ​ടി​യ​ന്തി​ര​മാ​യി റീ​ടാ​റിം​ഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ലി​ജോ ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts