സ്ട്രോക്ക് – മു​ൻ​ക​രു​ത​ൽ സാധ്യമാണോ?

സ്ട്രോക്ക് വ​ന്നു ചി​കി​ത്സി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​താ​ണ് അ​ത് വ​രാ​തെ നോ​ക്കു​ന്ന​ത്.

  • ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദ​വും പ്ര​മേ​ഹ​വും ഉ​യ​ര്‍​ന്ന കൊ​ള​സ്ട്രോ​ളും കൃ​ത്യ​മാ​യി മ​രു​ന്ന് ക​ഴി​ച്ച് നി​യ​ന്ത്രി​ക്കേ​ണ്ട​താ​ണ്.
  • ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള മ​രു​ന്നു​ക​ള്‍ കൃ​ത്യ​മാ​യി ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​ക​രം മു​ട​ങ്ങാ​തെ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ സ്‌​ട്രോ​ക്കി​നെ അ​തി​ജീ​വി​ക്കാ​നാ​വും.
  • ശ​രീ​ര​ഭാ​രം കൂ​ടാ​തെ നോ​ക്കു​ക​യും കൃ​ത്യ സ​മ​യ​ത്തു ത​ന്നെ സ​മീ​കൃ​ത ആ​ഹാ​രം ക​ഴി​ക്കു​ക​യും അ​തി​ല്‍ കൂ​ടു​ത​ല്‍ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കേ​ണ്ട​തു​മാ​ണ്.
  • പു​ക​വ​ലി പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യും മ​ദ്യ​പാ​നം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്.

പ​രി​ശോ​ധ​ന​ക​ൾ

​ട്രാ​ൻ​സി​യ​ന്‍റ് ഇ​ഷി​മി​ക് അ​റ്റാ​ക്ക് വന്നവരുടെ ശ്രദ്ധയ്ക്ക്

  • ഒ​രി​ക്ക​ല്‍ ടിഐ​എ(​ട്രാ​ൻ​സി​യ​ന്‍റ് ഇ​ഷി​മി​ക് അ​റ്റാ​ക്ക്) വ​ന്ന രോ​ഗി​ക​ള്‍ ന്യൂ​റോ​ള​ജി​സ്റ്റി​നെ കാ​ണു​ക​യും ഭാ​വി​യി​ല്‍ സ്‌​ട്രോ​ക്ക് വ​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്കേ​ണ്ട​തു​മാ​ണ്. ചി​ല രോ​ഗി​ക​ളി​ല്‍ സ്ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ വ​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ അ​ത് പൂ​ര്‍​ണ​മാ​യി മാ​റു​ക​യും ചെ​യ്യും. ഇ​തി​നെ ടി ​ഐ​എ (TIA) അ​ഥ​വാ ട്രാ​ന്‍​സി​യ​ന്‍റ് ഇ​ഷി​മി​ക് അ​റ്റാ​ക്ക് (Transient Ischemic Attack) എ​ന്ന് പ​റ​യു​ന്നു. പൂ​ര്‍​ണ​മാ​യി ഭേ​ദ​മാ​യ​തി​നാ​ല്‍ ചി​ല​പ്പോ​ള്‍ രോ​ഗി ചി​കി​സ തേ​ടാ​റി​ല്ല. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ വ​രു​ന്ന ടി ​ഐ​എ ഭാ​വി​യി​ല്‍ സ്‌​ട്രോ​ക്ക് വ​രു​ന്ന​തി​നു​ള്ള ഒ​രു അ​പാ​യ സൂ​ച​ന​യാ​ണ്.

ക​രോ​ട്ടി​ഡ് ഇ​ണ്ടാ​ര്‍​ട്ര​ക്ട​മി

  • ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി​ക​ളു​ടെ ഡോ​പ്ല​ര്‍ സ്‌​കാ​ന്‍ (Neck Vessel Doppler scan) ചെ​യ്യു​ന്ന​തി​ലൂ​ടെ അ​തി​ല്‍ ത​ട​സ​ങ്ങ​ൾ‍ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. അ​പ്ര​കാ​രം ത​ട​സ​ങ്ങ​ൾ‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ത് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ (ക​രോ​ട്ടി​ഡ് ഇ​ണ്ടാ​ര്‍​ട്ര​ക്ട​മി – Carotid endartrectomy)
    ചെ​യ്യേ​ണ്ട​താ​ണ്.

ഡോ. ​സു​ശാ​ന്ത് എം. ​ജെ. MD.DM, ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ്,
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം ഫോ​ൺ – 9995688962
എ​സ്‌​യു​റ്റി സ്ട്രോ​ക്ക് ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ

  • 0471-4077888

Related posts

Leave a Comment