റാന്നിയിൽ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍; ബന്ധുവീട്ടിലേക്ക് പോയ ആഷിക് എങ്ങനെ കിണറ്റിൽപ്പെട്ടു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ


റാ​ന്നി: പു​തു​ശേ​രി​മ​ല​യി​ല്‍ ആ​ള്‍​ത്താ​മ​സം ഇ​ല്ലാ​ത്ത വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത.

റാ​ന്നി അ​ങ്ങാ​ടി അ​ല​ങ്കാ​ര​ത്ത് വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് ആ​ഷി​കി​നെ​യാ​ണ് (16) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ രാ​ത്രി എ​ട്ടി​ന് ബ​ന്ധു​വീ​ട്ടി​ല്‍ പോ​കാ​നെ​ന്നും പ​റ​ഞ്ഞു വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​താ​ണെ​ന്നു പ​റ​യു​ന്നു.

രാ​വി​ലെ​യാ​യി​ട്ടും മു​ഹ​മ്മ​ദ് ആ​ഷി​കി​നെ കാ​ണാ​ത്ത​തി​നേ തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​തു​ശേ​രി​മ​ല​യി​ലെ ആ​ള്‍​ത്താ​മ​സം ഇ​ല്ലാ​ത്ത കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ട​ക്കു​ളം ഗു​രു​കു​ലം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് മു​ഹ​മ്മ​ദ് ആ​ഷി​ക്. റാ​ന്നി​യി​ല്‍ നി​ന്ന് എ​ത്തി​യ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

ഇ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. കു​ട്ടി രാ​ത്രി​യി​ല്‍ ഈ ​സ്ഥ​ല​ത്ത് എ​ത്തി​യ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

Related posts

Leave a Comment