ഹോ​സ്റ്റ​ലി​ല്‍ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ചോ​ദ്യം ചെ​യ്തു ! കൂ​ട്ട​ത്ത​ല്ലി​ന്റെ വീ​ഡി​യോ വൈ​റ​ല്‍…

സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി.

സം​ഭ​വ​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി 33 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ ഗൗ​തം ബു​ദ്ധ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടേ​യാ​ണ് സം​ഭ​വം.

സ​ര്‍​വ​ക​ലാ​ശാ​ല ക്യാം​പ​സി​ലെ ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ എ​തി​ര്‍​ത്ത​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം അ​ടി​പി​ടി​യി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് 33 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ കു​റി​ച്ച് ഇ​രു​ഭാ​ഗ​ത്ത് നി​ന്നും പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment