ഇടുക്കിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂരമർദ്ദനം; ശരീരത്ത് പത്തോളം പാടുകൾ; മാതാപിതാക്കൾ  ചൈൽഡ് ലൈന് പരാതി നൽകി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂരമർദ്ദനം. ഗൃഹപാഠം ചെയ്തില്ലെന്ന കാരണത്താലാണ് കുട്ടിയെ അധ്യാപിക മർദ്ദിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.

വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ വടികൊണ്ട് തല്ലിയ ഒരുപാട് പാടുകൾ കണ്ടതോടെയാണ് മാതാപിതാക്കൾ വിവരം തിരക്കിയത്. വെള്ളം പോലും കുടിക്കാൻ ബുദ്ധിമുട്ടിയ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ മാതാപിതാക്കൾ സ്കൂളിലെത്തി വിവരം പ്രധാന അധ്യാപകനെ അറിയിച്ചു. പ്രധാന അധ്യാപകൻ അധ്യാപികയെ വിളിച്ചുവരുത്തി സംസാരിക്കുകയും മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു. കുട്ടിയുടെ ശരീരത്ത് പത്തോളം പാടുകളുണ്ടായിരുന്നു. മാതാപിതാക്കൾ പിന്നീട് ചൈൽഡ് ലൈന് പരാതി നൽകിയിട്ടുണ്ട്.

Related posts