മൂന്നുവർഷം അഴിയെണ്ണേണ്ടി വരും..! കു​ട്ടി​ക​ൾ ബൈ​ക്കി​ൽ വി​ല​സി​യാ​ൽ ര​ക്ഷി​താ​ക്ക​ൾ​ കുടുങ്ങും; ജാമ്യമില്ലാ വകുപ്പ് പ്രകാരം 3 വർഷം തടവ് ലഭിക്കാമെന്ന കുറ്റം ചുമത്തും

student-bike-lകോ​ഴി​ക്കോ​ട്: ​സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ലൈ​സ​ൻ​സി​ല്ലാ​തെ ബൈ​ക്കി​ൽ വി​ല​സു​ന്ന​തു ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി പോ​ലീ​സ്. ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ​വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. മൂ​ന്നു​വ​ർ​ഷം വ​രെ ത​ട​വു​ല​ഭി​ക്കാ​വു​ന്ന​കു​റ്റ​മാ​യി​രി​ക്കും ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തു​ക. ജൂ​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്‌ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ക​യെ​ന്ന്  ട്രാ​ഫി​ക് അ​സി. ക​മ്മീ​ഷ​ണ​ർ എ.​കെ. ബാ​ബു അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ യു​ണി​ഫോ​മി​ലും മ​റ്റും ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ര​വ​ധി​ത​വ​ണ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​രോ, ര​ക്ഷി​താ​ക്ക​ളോ നി​യ​മ​ലം​ഘ​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല എ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ർ​ശ​ന​മാ​യി നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ  പ്ര​ധാ​ന സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​തി​നാ​യി ഓ​രോ സ്കൂ​ളി​ലും പ്ര​ത്യേ​കം അ​ധ്യാ​പ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തും.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ ബൈ​ക്ക് ഓ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ നി​ർ​ദേ​ശ​മു​ണ്ടായി​രു​ന്നു​വെ​ങ്കി​ലും സ്കൂ​ളി​നു പു​റ​ത്തു​ള്ള കാ​ര്യ​ത്തി​ൽ  ഇ​ട​പെ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ക്കാ​ൻ സ്കൂ​ളി​ൽ  നി​ന്നും  മാ​റി ദൂ​ര​ത്ത് ബൈ​ക്ക് കൊ​ണ്ട ുവ​യ്ക്കാ​റാ​ണ് പ​തി​വ്. ഉ​ച്ച​ഭ​ക്ഷ​ണ​സ​മ​യ​ത്തും മ​റ്റും  ബൈ​ക്കു​മാ​യി ക​റ​ങ്ങും. പ​ല​രും യൂ​ണി​ഫോ​മി​ൽ ത​ന്നെ​യാ​ണ് യാ​ത്ര​ചെ​യ്യാ​റെ​ങ്കി​ലും വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ഇ​തു​വ​രെ  ന​ട​ന്നി​രു​ന്നി​ല്ല. ഇ​തി​ന് ഒ​രു മാ​റ്റം വ​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

പി​ടി​ച്ചാ​ൽ ത​ന്നെ  പി​ഴ അ​ട​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​ണ് പ​തി​വ്. എ​ത്ര​ബോ​ധ​വ​ത്​ക​രി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ട ാകാ​റി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർഥ്യം.​ന​ഗ​ര​ത്തി​ൽ മാ​ത്രം ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ക​യും ന​ഗ​രം വി​ട്ടു​ക​ഴി​ഞ്ഞാ​ൽ നൂ​-ജ​ൻ സ്റ്റൈലി​ൽ ബൈ​ക്കോ​ടി​ക്കു​ക​യുമാ​ണ് പ​തി​വ്. വെ​ള്ളി​മാ​ടു​കു​ന്നി​ലെ ജെ​ഡി​റ്റി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം, സെ​ന്‍റ് ജോ​സ​ഫ്സ് ബോ​യ്സ് സ്കൂ​ൾ, ആം​ഗ്ലോ ഇ​ന്ത്യ​ൻ ഗേ​ൾ​സ് സ്കൂ​ൾ, ഹി​മാ​യ​ത്തു​ൽ ഇ​സ്‌​ലാം സ്കൂ​ൾ, തു​ട​ങ്ങി മി​ക്ക സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ലൈ​സ​ൻ​സ് എ​ടു​ക്കാ​നു​ള്ള കു​റ​ഞ്ഞ​പ്രാ​യം 18 വ​യ​സാ​ണ്. 16 ആ​യാ​ൽ 50 സിസി വ​രെ​യു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാം . ഇ​ങ്ങ​നെ ലൈ​സ​ൻ​സ് നേ​ടു​ന്ന​വ​രാ​ണ് നൂ​റും, 150 ഉം, 350 ​സിസി​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ പ​റ​ക്കു​ന്ന​ത്., വി​ദ്യാ​ർ​ഥിക​ൾ സ്കൂ​ളു​ക​ളി​ലേ​ക്ക് വാ​ഹ​ന​വു​മാ​യി എ​ത്താ​തി​രി​ക്കാ​ൻ ക​ർ​ശ​ന നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പ​ല സ്കൂ​ളു​ക​ളും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട ്. എ​ന്നാ​ൽ ഇ​വ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ചി​ല വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​ത്.​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള വീ​ടു​ക​ളി​ലും പ​രി​സ​ര​ത്തു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ പ​ല​രും സൂ​ക്ഷി​ക്കു​ന്ന​ത്. ക്ലാ​സുക​ൾ ക​ട്ട് ചെ​യ്ത് വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ക്കാ​നാ​ണ് കൗ​മാ​ര​ക്കാ​രി​ലേ​റെ​യും ഇ​ഷ്‌ടപ്പെ​ടു​ന്ന​ത്.

ശ്ര​ദ്ധ​നേ​ടാ​നാ​യി ബൈ​ക്കു​ക​ളി​ലെ സൈ​ല​ൻ​സ​റു​ക​ൾ ഉൗ​രി​മാ​റ്റി വ​ലി​യ ശ​ബ്ദ​മു​ണ്ടാക്കി ​നി​ര​ത്തു​ക​ളി​ൽ ശ​ബ്ദ​മ​ലി​നീ​ക​ര​ണം സൃ​ഷ്‌ടിച്ച് മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാക്കു​ന്ന​വ​രും കു​റ​വ​ല്ല. പി​ന്നി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണു​വാ​ൻ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന റി​യ​ർ​വ്യൂ മി​റ​റു​ക​ൾ പ​ല​തി​ലും ഇ​ല്ല. ഇ​വ നീ​ക്കം ചെ​യ്യു​ന്ന​താ​ണ് പു​ത്ത​ൻ സ്റ്റൈ​ലെ​ന്നാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ന്നെ പ​റ​യു​ന്ന​ത്.

Related posts