ഇവൻ പണ്ടേ പ്രശ്നക്കാരനെന്ന് മറുഗ്രൂപ്പ്..! ബിജെപിയിൽ ഗ്രൂപ്പ് പോര് മുറുകുന്നു; ചികി ത്‌സാ പിഴവിന് 5ലക്ഷം രൂപ ആവശ്യപ്പെട്ട നേതാവിനെ പൂട്ടാനൊരുങ്ങി ഗ്രൂപ്പുകാർ

bjp-lസ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വകാര്യ ആശുപത്രി മാനേജ്‌മെന്‍റി നോട് പണം ആവശ്യപ്പെട്ട വിഷയം പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാക്കാന്‍ മറുവിഭാഗം. ജില്ലയിലെ ബിജെപി പ്രവര്‍ത്തകന് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം പ്രവേശി പ്പിച്ചിരുന്നത്. ചികിത്സാ പിഴവ് മൂലം ഇയാളെ ഇവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട നേതാവ് നഷ്ടപരിഹാരമായി ആദ്യം ഒരു ലക്ഷം രൂപ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഈ തുക പ്രവര്‍ത്തകനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷം നേതാവ് വീണ്ടും അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് ആശുപത്രി അധികൃതരെ വിളിക്കുകയായിരുന്നു.

പണം നല്‍കിയില്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് ആശുപത്രി അറിയുമെന്ന തരത്തില്‍ ഭീഷണി മുഴക്കിയാണ് പിന്നീട് ഫോണ്‍ വിളികള്‍ വന്നത്. എന്നാല്‍ നേതാവിന്‍റെ ഫോണ്‍ സംഭാഷണമടക്കം റിക്കാര്‍ഡ് ചെയ്ത് ആശുപത്രി അധികൃതര്‍ ആര്‍എസ്എസ് നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. പണം ആവശ്യപ്പെട്ടത് പ്രവര്‍ത്തകന് വേണ്ടിയല്ലെന്ന് കണ്ടെത്തിയ ആര്‍എസ്എസ് നേതൃത്വം ഇദ്ദേഹത്തെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ വിഷയം ബിജെപിയില്‍ സജീവ ചര്‍ച്ചയാക്കാനാണ് മറ്റൊരു ജനറല്‍ സെക്രട്ടറിയുടെ ഗ്രൂപ്പ് തീരുമാനിച്ചിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും സജീവ ഇടപെടല്‍ നടത്തി ആദര്‍ശം വിളന്പുന്ന നേതാവിനെ കൈക്കൂലി വിഷയത്തില്‍ പൂട്ടാനൊരുങ്ങി മറു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

വിവാദ നേതാവിനെതിരെ നേരത്തെയും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നതായും ഇവര്‍ പറയുന്നു. കഴിഞ്ഞ തവണ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് പേര് ഉയര്‍ന്നുകേട്ട  നേതാവ് കൂടിയായ ഇദ്ദേഹം പാര്‍ട്ടിയുടെ പേരില്‍ പലരില്‍ നിന്നും പണം ആവശ്യപ്പെട്ടതായാണ് മറു വിഭാഗം പരസ്യമായി പറയുന്നത്. അടുത്തിടെ ഇദ്ദേഹം സിപിഎമ്മിനെതിരെ നടത്തിയ വിവാദ പ്രസംഗം പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതിന്‍റെ പേരിലും മറു വിഭാഗം ഈ നേതാവിനെതിരെ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ടാക്കിയിരുന്നു.

വിവാദ പ്രസംഗത്തില്‍ ഇദ്ദേഹത്തെ മറ്റു നേതാക്കള്‍ ആരും പിന്തുണച്ചില്ലെന്നതും ഇദ്ദേഹത്തിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ആര്‍എസ്എസുമായി നല്ല ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയായ ഇദ്ദേഹത്തെ ആര്‍എസ്എസ് നേതൃത്വം താക്കീത് ചെയ്തതോടെയാണ് മറു വിഭാഗം പരസ്യമായി രംഗത്തുവന്നത്. ബിജെപിയിലെ പ്രബലനായ നേതാവ് കൂടിയായ ഇദ്ദേഹത്തെ ഇത്തരം സംഭവങ്ങളുടെ പേരില്‍ ഒതുക്കാനാണ് പാര്‍ട്ടിയിലെ മറു വിഭാഗം ശ്രമിക്കുന്നതും.

Related posts