ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; യു​വാ​വി​നെ​തി​രേ കേ​സ്; ക​ഴി​ഞ്ഞ 28നാ​യി​രു​ന്നു സം​ഭ​വം

കൂ​ത്തു​പ​റ​മ്പ്: ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​ലു​കാ​രി​യെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് റ​സി​ഡ​ൻ​സി​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രേ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

മാ​ഹി ഈ​സ്റ്റ് പ​ള്ളൂ​രി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നാ​ലു​കാ​രി​യാ​ണ് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 28നാ​യി​രു​ന്നു സം​ഭ​വം.

ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഫാ​യി​സ് എ​ന്ന​യാ​ളാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​ള്ളൂ​രി​ൽ​നി​ന്ന് പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​യ​റ്റി മാ​ങ്ങാ​ട്ടി​ടം ക​ണ്ടേ​രി​യി​ലെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് റ​സി​ഡ​ൻ​സി​യി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി​യെ തി​രി​ച്ച് പ​ള്ളൂ​രി​ൽ എ​ത്തി​ച്ച് ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി ചൈ​ൽ​ഡ്‌​ലൈ​നി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment