ലോകവിശപ്പുദിനത്തില്‍ തെരുവിന്റെ മക്കളുമായി ഭക്ഷണം പങ്കുവച്ചു! വിവാഹക്കുറി നല്‍കി ആദ്യം വിവാഹം ക്ഷണിച്ചതും അനാഥാലയത്തിലെ അന്തേവാസികളെ; ജ്വാലയ്ക്ക് പ്രോത്സാഹനമായി സബ്ബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍

divya-s-aiyerലോക വിശപ്പ് ദിനമായ മേയ് 28ന് ട്രിവാന്‍ഡ്രം ഹോട്ടലില്‍ തെരുവില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞു. അശ്വതി ജ്വാലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരുവ് വിരുന്നിലാണ് സബ് കളക്ടറും ശബരിനാഥന്‍ എംഎല്‍എയുടെ പ്രതിശ്രുത വധുവുമായ ഡോ. ദിവ്യ എസ് അയ്യറും പങ്കെടുത്തത്. ഭക്ഷണത്തിന് ശേഷം ആദ്യ വിവാഹ ക്ഷണക്കത്ത് തെരുവിലെ അനാഥര്‍ക്ക് നല്‍കി അനുഗ്രഹവും വാങ്ങിയാണ് സബ്കളക്ടര്‍ മടങ്ങിയത്.

jwala-foundation

തെരുവില്‍ അലയുന്ന അനാഥര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും മുടങ്ങാതെ എത്തിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയാണ് ജ്വാല ഫൗണ്ടേഷന്‍. നിരവധി സന്നദ്ധസംഘടന പ്രവര്‍ത്തനങ്ങളിലൂടെ ജ്വാല ഫൗണ്ടേഷനും അതിന്റെ അമരക്കാരിയായ അശ്വതിയും പലപ്പോഴും മാദ്ധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. തെരുവിന്റെ വിശപ്പുമാറ്റാന്‍ പൊതിച്ചോറുമായെത്തുന്ന അശ്വതി തിരുവനന്തപുരത്ത് സ്ഥിരം കാഴ്ചയായിരുന്നു. ഏതായാലും കാരണവന്മാരുടെ സ്ഥാനത്ത് നിന്ന് വിവാഹം ആശീര്‍വദിക്കാന്‍ നിരവധിയാളുകള്‍ ദിവ്യയ്‌ക്കൊപ്പമുണ്ടാവും എന്നതുറപ്പാണ്.

Related posts