ഫോര്‍ട്ട്‌കൊച്ചിയെ ആക്ഷന്‍ ഹീറോയായി എസ്‌ഐ ജിന്‍സന്‍ ! വെള്ളമടിച്ച് കറങ്ങി നടന്ന കോവിഡ് രോഗിയെ അതിസാഹസികമായി കീഴടക്കിയ ജിന്‍സന് ഫോര്‍ട്ട് കൊച്ചിയെ രക്ഷിച്ചത് സമൂഹവ്യാപനത്തില്‍ നിന്ന്…

ഫോര്‍ട്ടു കൊച്ചിക്കാരുടെ ആക്ഷന്‍ ഹീറോയായി എസ്‌ഐ ജിന്‍സന്‍ ഡോമിനിക്. ഫോര്‍ട്ട് കൊച്ചിയെ സമൂഹവ്യാപനത്തില്‍ നിന്നു രക്ഷിക്കാന്‍ ജിന്‍സന്‍ പുറത്തെടുത്ത അതിസാഹസികതയാണ് എസ്‌ഐയെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കിയത്. ഇദ്ദേഹത്തെ ആക്ഷന്‍ ഹീറോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

മുംബൈയില്‍നിന്ന് എത്തി കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഫോര്‍ട്ട്കൊച്ചി സ്വദേശി നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്നിരുന്നു. ഇയാളെ കീഴടക്കിയാണ് എസ്ഐ ഹീറോ ആയത്.

മദ്യപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയ ഇയാളെ ഒറ്റക്ക് ബലപ്രയോഗത്തിലൂടെ എസ്ഐ ജിന്‍സന്‍ കീഴടക്കി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

ഫോര്‍ട്ട്കൊച്ചി സബ് ഇന്‍സ്പെക്ടറാണ് ജിന്‍സന്‍ ഡൊമിനിക്. യുവാവിനെ നിരീക്ഷണ കേന്ദ്രത്തില്‍ ഒറ്റക്ക് ജീപ്പോടിച്ച് എത്തിച്ചശേഷം എസ്ഐയും സ്വയം വീട്ടുനിരീക്ഷണത്തില്‍ പോയിരുന്നു.

22ന് മുംബൈയില്‍ നിന്ന് എത്തിയ വന്ന കൊവിഡ് ബാധിതനായ 29കാരനാണ് നിരീക്ഷണം ലംഘിച്ച് ഫോര്‍ട്ട്കൊച്ചി കനറാ ബാങ്ക്, ബാര്‍ബര്‍ ഷോപ്, മദ്യശാല, ജെട്ടിയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോയത്.

ഇതിനു ശേഷം മദ്യപിച്ച് ഇയാള്‍ റോഡില്‍ ബഹളമുണ്ടാക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് ഇയാള്‍ മുംബൈയില്‍നിന്ന് എത്തിയതാണെന്ന വിവരം അറിയുന്നത്.

ഉടന്‍ തന്നെ എസ്ഐ ജിന്‍സന്‍ കൂടെയുള്ള പോലീസുകാരെ ഒഴിവാക്കി മല്‍പിടിത്തത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്തി നിരീക്ഷണ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

Related posts

Leave a Comment