ഫോര്‍ട്ട്‌കൊച്ചിയെ ആക്ഷന്‍ ഹീറോയായി എസ്‌ഐ ജിന്‍സന്‍ ! വെള്ളമടിച്ച് കറങ്ങി നടന്ന കോവിഡ് രോഗിയെ അതിസാഹസികമായി കീഴടക്കിയ ജിന്‍സന് ഫോര്‍ട്ട് കൊച്ചിയെ രക്ഷിച്ചത് സമൂഹവ്യാപനത്തില്‍ നിന്ന്…

ഫോര്‍ട്ടു കൊച്ചിക്കാരുടെ ആക്ഷന്‍ ഹീറോയായി എസ്‌ഐ ജിന്‍സന്‍ ഡോമിനിക്. ഫോര്‍ട്ട് കൊച്ചിയെ സമൂഹവ്യാപനത്തില്‍ നിന്നു രക്ഷിക്കാന്‍ ജിന്‍സന്‍ പുറത്തെടുത്ത അതിസാഹസികതയാണ് എസ്‌ഐയെ നാട്ടുകാരുടെ പ്രിയപ്പെട്ടവനാക്കിയത്. ഇദ്ദേഹത്തെ ആക്ഷന്‍ ഹീറോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. മുംബൈയില്‍നിന്ന് എത്തി കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഫോര്‍ട്ട്കൊച്ചി സ്വദേശി നിരീക്ഷണം ലംഘിച്ച് കറങ്ങി നടന്നിരുന്നു. ഇയാളെ കീഴടക്കിയാണ് എസ്ഐ ഹീറോ ആയത്. മദ്യപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയ ഇയാളെ ഒറ്റക്ക് ബലപ്രയോഗത്തിലൂടെ എസ്ഐ ജിന്‍സന്‍ കീഴടക്കി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഫോര്‍ട്ട്കൊച്ചി സബ് ഇന്‍സ്പെക്ടറാണ് ജിന്‍സന്‍ ഡൊമിനിക്. യുവാവിനെ നിരീക്ഷണ കേന്ദ്രത്തില്‍ ഒറ്റക്ക് ജീപ്പോടിച്ച് എത്തിച്ചശേഷം എസ്ഐയും സ്വയം വീട്ടുനിരീക്ഷണത്തില്‍ പോയിരുന്നു. 22ന് മുംബൈയില്‍ നിന്ന് എത്തിയ വന്ന കൊവിഡ് ബാധിതനായ 29കാരനാണ് നിരീക്ഷണം ലംഘിച്ച് ഫോര്‍ട്ട്കൊച്ചി കനറാ ബാങ്ക്, ബാര്‍ബര്‍ ഷോപ്, മദ്യശാല, ജെട്ടിയിലെ…

Read More

കേരളത്തില്‍ സമൂഹവ്യാപന ആശങ്ക ! 10 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് ഒരു വിവരവുമില്ല; സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നു

സംസ്ഥാനത്ത് സമൂഹ വ്യാപന ആശങ്കയുയരുന്നു. ഒരാഴ്ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച 10 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ആകെ 25ലേറെപ്പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നെന്നും കണ്ടെത്തിയിട്ടില്ല. 10 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ സുരക്ഷാ ഉപകരണങ്ങളുടെ ഗുണമേന്മയെക്കുറിച്ചും സംശയമുയരുന്നു. കോവിഡ് ബാധ എവിടെ നിന്നെന്ന് വ്യക്തമാകാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നതിന്റെ സൂചനയായാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരില്‍, തിരുവനന്തപുരത്തു നിന്നെത്തിയ ആര്‍സിസിയിലേയും എസ്.കെ. ആശുപത്രിയിലേയും നഴ്‌സുമാര്‍, വൈക്കത്തെ വ്യാപാരി, പനച്ചിക്കാട്ടെ ബിരുദ വിദ്യാര്‍ഥിനി, കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളി, ഇടുക്കി വണ്ടന്‍ മേട്ടിലെയും പാലക്കാട് വിളയൂരിലേയും വിദ്യാര്‍ഥികള്‍, കോഴിക്കോട്ടെ അഗതി, കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്ക് വൈറസ് ബാധിച്ചതെങ്ങനെയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മരിച്ച രോഗികളില്‍ മലപ്പുറം സ്വദേശികളുടെ നാലു മാസം പ്രായമുണ്ടായിരുന്ന കുട്ടി, പോത്തന്‍കോട്ടെ പൊലീസുകാരന്‍, കണ്ണൂരില്‍ ചികിത്സ തേടിയ…

Read More