‘അമിത് ഷായ്ക്ക് നല്ലത് കായികവകുപ്പിന്‍റെ ചുമതല’; അ​മി​ത്ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സ്വാ​മി ട്വി​റ്റ​റി​ൽ കുറിച്ചതിന്‍റെ കാരണം ഇങ്ങനെ…


ന്യൂ​ഡ​ൽ​ഹി: അ​മി​ത്ഷാ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മുൻ കേന്ദ്രമന്ത്രി യും ബിജെപി നേതാവുമായ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി.

ക്രി​ക്ക​റ്റി​നോ​ട് അ​മി​ത​ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​ത് കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് കാ​യി​ക​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് സ്വാ​മി​യു​ടെ അ​ഭി​പ്രാ​യം.

ജ​മ്മു കാ​ഷ്മീ​രി​ലെ തു​ട​ർ​ച്ച​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രേ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി രം​ഗ​ത്തെ​ത്തി​യ​ത്.

കാ​ഷ്മീ​രി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ൽ എ​ല്ലാ ദി​വ​സ​വും അ​വി​ടെ ഒ​രു കാ​ഷ്മീ​രി ഹി​ന്ദു​വെ​ങ്കി​ലും വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്.

അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് അ​മി​ത്ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts

Leave a Comment