ബഹിരാകാശം മലിനമാക്കിയവര്‍..! ആതിരപ്പള്ളിയെ തൊടാന്‍ സമ്മതിക്കില്ലെന്ന് സുഗതകുമാരി

tvm-sugathakumariഗിരീഷ് പരുത്തിമഠം
തിരുവനന്തപുരം: ആതിരപ്പള്ളിയെ തൊടാന്‍ സമ്മതിക്കില്ലെന്നും ബഹിരാകാശത്തെ വരെ മലിന മാക്കി കഴിഞ്ഞ മനുഷ്യന്‍ ബാക്കി യുള്ള കാടിനെയും പുഴകളെയും സംരക്ഷിക്കണമെന്നും സുഗത കുമാരി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും സാംസ്കാരിക പ്രവര്‍ത്തകനുമായ വിനോദ് വൈശാഖിയുടെ കൈതമേല്‍ പച്ച എന്ന പരിസ്ഥിതി കവിതാ സമാഹാരത്തിന്റെ പ്രകാശനം ഇന്നലെ സായാഹ്ന ത്തില്‍ മാനവീയം വീഥിയില്‍ നിര്‍വഹിച്ച് പ്രസംഗി ക്കുകയാ യിരുന്നു കവയിത്രി. സ്വന്തം വയ്യായ്മകള്‍ മാറ്റിവച്ച് ചടങ്ങി നെത്തിയ സുഗത കുമാരി വളരെ വൈകാരികമായി സദസുമായി തന്റെ ചിന്തകളും വ്യഥകളും പങ്കുവച്ചു.

മലയാളിക്ക് അഭിമാനി ക്കാന്‍ എന്തുണ്ട്..? അവനവന്റെ കുടിവെള്ളം സംരക്ഷിക്കാനും ഭാഷയെ ശുദ്ധമായി പരിപാ ലിക്കാനും പെണ്‍കുട്ടികളുടെ മാനം കാക്കാനും ആണ്‍കുട്ടികളെ ലഹരിയില്‍ നിന്നു രക്ഷിക്കാനും അന്നം വിഷമയമ ല്ലാതാക്കാനും സാധിക്കാത്ത മലയാളികള്‍ എന്തിനെപപ്പറ്റിയാണ് അഭിമാനിക്കേണ്ടത്..? നമ്മുടെ ഈ ഭൂമി മാലിന്യക്കൂമ്പാരമായി മാറി സര്‍വനാശത്തിലേയ്ക്ക് വീണുകൊണ്ടി രിക്കുകയാണെന്ന് ബഹുമാന്യനായ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വൈകിപ്പോയി എന്നാണ് ശാസ്ത്രം പറയുന്നത്. ഇപ്പോഴും ഈ തിരുവനന്തപുരത്തെ മരങ്ങള്‍ ആവശ്യ മില്ലാതെ വെട്ടുമ്പോള്‍ അരുതെന്ന് പറയുന്നതു കേട്ട് പുച്ഛിക്കുകയാണ്. ഒന്നിനും ഒരു നിയമമില്ലേ ഈ നാട്ടില്‍. നിയമം പാലിക്കാന്‍ ആരും ബാധ്യസ്ഥരല്ലേ.

താന്‍ പറയുന്നത് ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ട ഭരണഘടനാപരമായ നിയമങ്ങളെ ക്കുറിച്ചാ ണെന്നും സുഗതകുമാരി ചൂണ്ടിക്കാട്ടി. കാട് കര്‍ഷകന്റേതു മാത്രമല്ല. കാടിനു വെളിയില്‍ കര്‍ഷകന്‍ വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന ഭൂമി പതിച്ചു കൊടുക്കുക. ആര്‍ക്കും അതിന് വിരോധമില്ല. പക്ഷെ, കാടിന്റെ വിളിമ്പ് വരെയും കാടിനുള്ളിലും വാഴകൃഷി ചെയ്തിട്ട് ആന വന്ന് തിന്നുമ്പോള്‍, വയറ് പൊരിഞ്ഞ് ഇത്തിരി വെള്ളം കുടിക്കാനിറങ്ങുമ്പോള്‍, കള്ളത്തോക്കുമായി നില്‍ക്കുന്ന കര്‍ഷക നോട് തനിക്ക് ഒരു ബഹുമാനവുമില്ല. ഈ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേറെ സ്ഥലമില്ല. അവരുടെ വീടാണത്. നമ്മുടേതല്ല, അവരുടേതാണ്. അവിടെ  കടന്നുകയറി ഒരു രാഷ്ട്രീയവും മതവും പറയണ്ടായെന്നും പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ കവയിത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ പാര്‍ട്ടിയുടെയും കല്ലേറ് ഏറെക്കൊണ്ടിട്ടുള്ള നെഞ്ഞാണിത്. ഒരുപാട് ചോര പൊടിഞ്ഞിട്ടുണ്ട്. തനിക്ക് ആരും തുണ തന്നില്ല. പ്രകൃതി തന്ന തണലും കവിത നല്‍കിയ ഇത്തിരി കുളിര്‍മയുമാണ് നാവിന്റെ വരള്‍ച്ച മാറ്റിയതെന്നും അതുകൊണ്ടാണ് താന്‍ ജീവിക്കുന്നതെന്നും സുഗതകുമാരി പറഞ്ഞു. മനുഷ്യന്‍ എന്ന ഒരൊറ്റ ജന്തു പെരുകിപ്പെരുകി ഭൂമി മുഴുവനും വിഴുങ്ങിയിരിക്കുകയാണ്. കടലിനെ മാത്രമല്ല ബഹിരാകാശത്തെ പോലും മലിനമാ ക്കിക്കഴിഞ്ഞു. എല്ലാം മലിനമാക്കുന്നുവെന്ന തങ്ങളുടെ നിലവിളി, ഗര്‍ജനം, ആവലാതി, പരാതികള്‍, ശകാരങ്ങള്‍,  കോടതികളുടെ മുമ്പില്‍ നീണ്ട കാലമായുള്ള നില്‍പ്പ്. ഇപ്പോള്‍ പുതിയ തലമുറയില്‍ തങ്ങളുടെ ഭാഷ സംസാരിക്കുന്ന കുറെപ്പേര്‍ കൂടെ വന്നതില്‍ സമാധാനമുണ്ടെന്നും സുഗതകുമാരി പറഞ്ഞു.

കവിത കവിതയല്ലാതായിരിക്കുന്നതായും അവര്‍ അഭിപ്രായപ്പെട്ടു. മലയാളത്തി ലൊരുപാട് താളങ്ങളും ഈണങ്ങളുമുണ്ട്… ഇത്രയധികം ഗദ്യകവിത കള്‍ വേണോ നമുക്ക് ? ഗദ്യവും പദ്യവും ഒന്നായാല്‍ മതിയോയെന്ന് സുഗതകുമാരി പുതിയ കവികളോട് ചോദിച്ചു. ശക്തമായ നല്ല വാള്‍ത്തല പോലെ മൂര്‍ച്ചയുള്ള വാക്കുകളാല്‍ ഗദ്യത്തിലെഴുതൂ. പക്ഷെ, ഗദ്യവും പദ്യവും ഒന്നാണെന്ന് വിചാരിക്കരുത്. കവിത വളരെ സുന്ദരമായും സ്വച്ഛമായും നിയമപരമായും ഒഴുകണമെന്ന് പറയുന്ന ആളല്ല താന്‍. കവിത അലറട്ടെ. ഇരമ്പട്ടെ. അതൊക്കെ ധാരാളമുണ്ടാ യിട്ടുണ്ട് കേരളത്തില്‍. ഇന്ന് എല്ലാം ചിതറിപ്പോയി. മലയാളത്തിലെ കഥകളെ ക്കുറിച്ച് അഭിമാനം തോന്നാറുണ്ട്.

കവിത പക്ഷെ, നിരാശപ്പെടുത്തുന്നു. ആശയങ്ങളെ പ്പറ്റിയല്ല പറയുന്നത്. വാക്കിനെ ഒരുപാട് ഭക്തി യോടെ, ബഹുമാനത്തോടെ, സ്‌നേഹ ത്തോടെ, ആരാധനയോടെ സമീപിക്കുന്ന തന്നെപ്പോലെ യുള്ളവര്‍ക്ക് അതാണ് പറയാനുള്ളത്. കവിതയെ കവിതയായി സംരക്ഷിക്കുക എന്ന ഒഎന്‍വി യുടെ വാചകങ്ങള്‍ സുഗതകുമാരി ആവര്‍ത്തിച്ചു. സുഗതകുമാരിയും എം.എ ബേബിയും പുസ്തകത്തില്‍ കവിതകള്‍ക്ക് അനുബന്ധമായി ചിത്രങ്ങള്‍ വരച്ച നേമം പുഷ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ഹരി ചാരുത, രാജേഷ് ചിറപ്പാട് മുതലായ ചിത്രകാരന്മാരും സംയുക്തമായാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.

പ്രഫ. വി.എന്‍ മുരളി അധ്യക്ഷനായിരുന്ന യോഗത്തില്‍ ഡോ. ടി.എന്‍ സീമ, ഏഴാച്ചേരി രാമചന്ദ്രന്‍, മേയര്‍ കെ.വി പ്രശാന്ത്, കെ.ജി സൂരജ്,  വി.എസ് ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.  കവിയരങ്ങ്, നാടന്‍പാട്ടുകള്‍, നാടകം, മാജിക്, പപ്പറ്റ് ഷോ, വയലിന്‍ വാദനം, ചിത്രപ്രദര്‍ശനം എന്നിവയുണ്ടായിരുന്നു. മാനവീയം തെരുവോരക്കൂട്ടം, പുരോഗമന കലാ സാഹിത്യസംഘം, തെരുവിടം,  അക്ഷരം ഓണ്‍ലൈന്‍ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Related posts