മദ്യപാനം ചോദ്യം ചെയ്തു; മുത്തശിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍; സംഭവം തൊടുപുഴയില്‍

തൊ​ടു​പു​ഴ: മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത മു​ത്ത​ശി​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ കേ​സി​ൽ കൊ​ച്ചു​മ​ക​ൻ അ​റ​സ്റ്റി​ൽ. വ​ണ്ണ​പ്പു​റം ചീ​ങ്ക​ൽ സി​റ്റി അ​റു​വ​ങ്ക​ൽ സി​റ്റി ഭാ​ഗ​ത്ത് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശ്രീ​ജേ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ്രീ​ജേ​ഷി​ന്‍റെ പി​താ​വ് ശ്രീ​ധ​ര​ന്‍റെ അ​മ്മ​യാ​യ പാ​പ്പി​യ​മ്മ (90) ഇ​യാ​ളു​ടെ മ​ദ്യ​പാ​നം പ​ല​പ്പോ​ഴും ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പാ​പ്പി​യ​മ്മ​യെ വീ​ട്ടി​ൽ വ​ച്ച് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ശ്രീ​ജേ​ഷ് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പാ​പ്പി​യ​മ്മ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചി​കി​ത്സ​യി​ലാ​ണ്.

കാ​ളി​യാ​ർ എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. സം​ഭ​വം ന​ട​ന്ന വീ​ട്ടി​ൽ ഇ​ന്ന​ലെ സയന്‍റിഫി​ക് വി​ദ​ഗ്ധ​രെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Related posts

Leave a Comment