എ​ത്ര നാ​ളാ​യി കാ​ത്തി​രി​ക്കു​ന്നു ഈ ​നി​മി​ഷ​ത്തി​നാ​യി ! കു​ട്ടി​ക്ക​ള്ള​ന് 18 തി​ക​ഞ്ഞ​യു​ട​ന്‍ കേ​ക്കു​മാ​യി വീ​ട്ടി​ലെ​ത്തി പോ​ലീ​സി​ന്റെ സ​ര്‍​പ്രൈ​സ് നീ​ക്കം

കു​ട്ടി​ക്ക​ള്ള​ന്റെ 18-ാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ അ​വ​ന്റെ വീ​ട്ടി​ല്‍ കേ​ക്കു​മാ​യെ​ത്തി​യ പോ​ലീ​സി​ന്റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ണ്ടും വൈ​റ​ലാ​കു​ന്ന​ത്.

പോ​ലീ​സും പ​യ്യ​നും ചേ​ര്‍​ന്ന് കേ​ക്ക് മു​റി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. ര​ണ്ടു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ് ഈ ​വീ​ഡി​യോ​യെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ബ്ര​സീ​ലി​യ​ന്‍ നി​യ​മ​പ്ര​കാ​രം 18 താ​ഴെ പ്രാ​യ​മാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഇ​താ​ണ് പ്ര​തി​ക്ക് 18 വ​യ​സാ​കു​ന്ന​ത് വ​രെ കാ​ത്തി​രി​ക്കാ​ന്‍ പോ​ലീ​സി​നെ പ്രേ​രി​പ്പി​ച്ച​ത്.

പി​റ​ന്നാ​ള്‍ ദി​വ​സം കേ​ക്കു​മാ​യി എ​ത്തി​യാ​ണ് പോ​ലീ​സ് പ്ര​തി​ക്ക് സ​ര്‍​പ്രൈ​സ് കൊ​ടു​ത്ത​ത്. ഇ​തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പ്ര​തി കേ​ക്കും മു​റി​ക്കു​ന്ന​തും പോ​ലീ​സു​കാ​ര്‍ ചു​റ്റും കൂ​ടി​നി​ന്ന് കൈ​യ​ടി​ച്ച് ആ​ശം​സി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

ആ​പ്പ്‌​സ​ര്‍​ക്കി​ള്‍ കോ-​ഫൗ​ണ്ട​ര്‍ ത​ന്‍​സു ഈ​ഗ​നാ​ണ് ഇ​പ്പോ​ള്‍ വീ​ഡി​യോ വീ​ണ്ടും വൈ​റ​ലാ​ക്കി​യ​ത്.

ഇ​ദ്ദേ​ഹം എ​ക്‌​സി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്ക്ക് താ​ഴെ ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്റു​ക​ളാ​ണ് വ​രു​ന്ന​ത്.

ആ ​യു​വാ​വി​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​റ​ക്കാ​നാ​കാ​ത്ത പി​റ​ന്നാ​ളാ​യി​രി​ക്കും ഇ​തെ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മ​ന്റ്. ബ്ര​സീ​ലി​ല്‍ പോ​ലീ​സി​ന്റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മെ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ള്‍ അ​റ​സ്റ്റി​നെ പ്ര​ശം​സി​ച്ച​ത്.

Related posts

Leave a Comment