അതുവരെ പുശ്ചത്തോടെ പരിഗണിച്ചിരുന്ന മുന്‍സിപ്പാലിറ്റി തൂപ്പുകാരി സുമിത്രദേവിയുടെ യാത്രയയപ്പ് ചടങ്ങിനെത്തിയ അതിഥികളെ കണ്ട് മേലുദ്യോഗസ്ഥര്‍ ഒന്നടങ്കം ഞെട്ടി! അവഹേളിച്ചവര്‍ തലകുമ്പിട്ടു നിന്ന സംഭവമിങ്ങനെ

ജാര്‍ഖണ്ഡിലെ രാജപ്ര മുന്‍സിപ്പാലിറ്റിയിലെ തൂപ്പുകാരിയായ സുമിത്രദേവിയുടെ വിരമിക്കല്‍ ചടങ്ങിനിടെ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറി. അവരെ യാത്രയാക്കാന്‍ എത്തിയ ചിലരെ കണ്ടാണ് അവിടെ ഉണ്ടായിരുന്നവരും സുമിത്രാദേവിയുടെ മേലുദ്യോഗസ്ഥരും ഞെട്ടിയത്.

അതുവരെ ശകാരിച്ചും പുശ്ചത്തോടെ നോക്കിയും അവരെ അവഗണിച്ചിരുന്നവര്‍ അവരുടെ വിരമിക്കല്‍ ചടങ്ങിന് അതിഥികളായെത്തിയവരെ കണ്ട് കണ്ണു തള്ളിപ്പോയി, അവരുടെ മുമ്പില്‍ തലകുമ്പിടുകയും ചെയ്തു.

രാജ്രപ്പയില്‍ മൂന്നു പതിറ്റാണ്ടുകാലമായി തൂപ്പുകാരിയായിരുന്ന സുമിത്രാ ദേവിയാണ് തന്റെ സര്‍വീസിലെ അവസാന ദിനത്തില്‍ എല്ലാവരെയും ഞെട്ടിച്ചത്. കൂടാതെ മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവും പകരുന്നതും.

ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്നു കാറുകളിലെത്തിയവരെ കണ്ട് സഹപ്രവര്‍ത്തകര്‍ ഞെട്ടി. ആദ്യമെത്തിയത് നീല ബീക്കണ്‍ ലൈറ്റുള്ള ബീഹാറിലെ ജില്ലാ കളക്ടറുടെ കാറാണ്. കാറില്‍ നിന്നിറങ്ങി മഹേന്ദ്ര കുമാര്‍ ഐഎഎസ് അമ്മ സുമിത്രാ ദേവിയുടെ കാല്‍ തൊട്ട് വണങ്ങി. മഹേന്ദ്ര കുമാര്‍ ബിഹാറിലെ സിവാന്‍ ജില്ലയിലെ കളക്ടറാണ്.

തൊട്ടുപിറകെ തന്നെ രണ്ടു കാറുകളിലായി മൂത്ത മകന്‍ വീരേന്ദ്ര കുമാര്‍ എത്തി. അദ്ദേഹം റെയില്‍വേയില്‍ എഞ്ചിനിയര്‍, രണ്ടാമന്‍ ധീരേന്ദ്ര കുമാര്‍ ഡോക്ടറുമായെത്തി അമ്മയെ വണങ്ങി. തന്റെ യാത്രയയപ്പു ചടങ്ങില്‍ മക്കളെത്തിയപ്പോള്‍ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

മൂന്നു മക്കളും ചടങ്ങില്‍ തങ്ങളെ പഠിപ്പിക്കാനും വളര്‍ത്താനും അമ്മ സഹിച്ച ത്യാഗങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുതി. ‘ഈ ജോലിയില്‍ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതും വളര്‍ത്തിയതും. അതുകൊണ്ടു തന്നെ അമ്മ ഇപ്പോഴും ഈ ജോലി ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമേയുള്ളൂ”. മഹേന്ദ്ര കുമാര്‍ പറയുന്നു.

മക്കള്‍ ഉയര്‍ന്ന പദവികളിലെത്തിയിട്ടും എന്തു കൊണ്ടു ജോലി ഉപേക്ഷിച്ചില്ല എന്നതിനു സുമിത്ര ദേവിയും ഇതു തന്നെയാണു പറയുന്നത്. ”ഈ ജോലിയില്‍ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് മൂന്നു മക്കളേയും വളര്‍ത്തിയതും പഠിപ്പിച്ചതും”. മക്കളിലുള്ള പ്രതീക്ഷകള്‍ സഫലമാക്കാന്‍ വഴിയൊരുക്കിയ ജോലിയെ തള്ളിപ്പറയാന്‍ അവര്‍ ഒരിക്കലും തയ്യാറല്ല.

തൂപ്പുജോലി എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഈ അമ്മയെയും മക്കളെയും അറിയുക. അമ്മ തൂപ്പുകാരിയായി പണിയെടുത്തതില്‍ ഇത്രയും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്ന മക്കള്‍ക്ക് നാണക്കേടില്ല, അഭിമാനം മാത്രമേയുള്ളു.

കാരണം അവര്‍ പട്ടിണിയറിയാതെ വളര്‍ന്നതും, അല്ലലറിയാതെ പഠിച്ചതും ഈ ജോലിയുടെ കരുത്തിലായിരുന്നു. സഹപ്രവര്‍ത്തകര്‍ അവരെ പൊന്നാടയണിച്ചും ബൊക്ക നല്‍കിയും ആദരവ് പ്രകടിപ്പിച്ചപ്പോള്‍ സുമിത്ര ദേവി കരച്ചിലടക്കാന്‍ പാടുപെട്ടു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി ജാര്‍ഖണ്ഡിലെ രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയായിരുന്നു സുമിത്ര ദേവി. ജോലിയിലെ അവസാന ദിവസം സഹപ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്നാണ് യാത്രയയപ്പു ചടങ്ങു സംഘടിപ്പിച്ചത്.

ലോകത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ജീവിതം എന്നാണ് ചടങ്ങില്‍ പങ്കെടുത്തവരും ഈ വാര്‍ത്ത അറിഞ്ഞവരുമായ ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്.

Related posts