എല്ലാം നാളെ പറയാം! എല്ലാം തുറന്നു പറയാന്‍ നടി; ഇന്നു വേണ്ടെന്നു പോലീസ്; നടി ഇപ്പോള്‍ പുതിയ സിനിമയുടെ ലൊക്കേഷനില്‍

suni

കൊ​ച്ചി: താ​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​നൊ​രു​ങ്ങി ഇ​ര​യാ​യ ന​ടി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ന​ടി ഇ​ന്നു രാ​വി​ലെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നു അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ  പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ഇ​ന്ന് ന​ട​ക്കു​ന്ന​തി​നാ​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​തി​നെ പോ​ലീ​സ് എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ടി പ​ത്ര​സ​മ്മേ​ള​നം മാ​റ്റി​വ​ച്ച​ത്. അ​ടു​ത്ത​ദി​വ​സം ത​ന്നെ ന​ടി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​നു​ശേ​ഷം ന​ടി പൊ​തു​വേ​ദി​യി​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല.
സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്ന​തി​നി​ടെ ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് ന​ടി മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഞെ​ട്ട​ലി​ൽ​നി​ന്നു വി​മു​ക്ത​യാ​യ ന​ടി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ത്ര​സ​മ്മേ​ള​നം. സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നും ന​ടി എ​ത്തി. ഇ​ന്നു കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ക്കു​ന്നു​ണ്ട്.

 

തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ക്കാ​നി​രി​ക്കെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ കേ​സി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത് കേ​സി​നെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ്  പോ​ലീ​സ് എ​തി​ർ​ത്ത​ത്. ന​ടി​യു​ടെ പു​തി​യ സി​നി​മ​യു​ടെ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് രാ​വി​ലെ 10.30 ഒാ​ടെ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ത​ന്നെ ന​ടി പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ​ത്തി​യി​രു​ന്നു, പ്ര​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ പ​രേ​ഡ് ഗ്രൗ​ണ്ടി​ന​ടു​ത്തു​ള്ള ലി​ല്ലി സ്ട്രീ​റ്റി​ലെ വീ​ട്ടി​ലാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts