വേദനയോടെ ..! മകളുടെ മൃതദേഹം സംസ്ക രിക്കാൻ പോലും സ്ഥലമില്ല; വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം പാ​ർ​ട്ടി ഓ​ഫീ​സി​ൽ സം​സ്ക​രി​ച്ചു

death-chinnuഹ​രി​പ്പാ​ട്: സം​സ്ക​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ ബ​ന്ധു​ക്ക​ൾ ബു​ദ്ധി​മു​ട്ടി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം പാ​ർ​ട്ടി ഓ​ഫീ​സി​ൽ സം​സ്ക​രി​ച്ചു. ആ​യാ​പറമ്പ്‌ പു​തു​മ​ന​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന ബൈ​ജു​വി​ന്‍റെ മ​ക​ൾ അ​ന​ശ്വ​ര (ചി​ഞ്ചു 17)വി​നെ​യാ​ണ് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​സി​പി​എ​മ്മി​ന്‍റെ ചെ​റു​ത​ന ലോ​ക്ക​ൽ ക​മ്മ​റ്റി ഓ​ഫീ​സ് മു​റ്റ​ത്ത് സം​സ്ക​രി​ച്ച​ത്.

അ​ന​ശ്വ​ര​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലെ​ന്ന പ​ത്ര​വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ടീ​യ നേ​താ​ക്ക​ളും ഒ​ത്തു​കൂ​ടി അ​ഞ്ച്സെ​ന്‍റ് സ്ഥ​ലം വി​ല​യ്ക്ക് വാ​ങ്ങി ന​ല്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സ്ഥ​ലം ഉ​ട​മ​യ്ക്ക് പ​ണം ഒ​ന്നാ​യി ഇ​ന്ന​ലെ ത​ന്നെ ന​ല്ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ ന​ല്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​കും. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​ന​ശ്വ​ര മ​രി​ച്ച​ത്.

Related posts