സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക്കി​ൽ ഇ​ന്ത്യ​ക്ക് ജ​യം

മും​​ബൈ: എ​​എ​​ഫ്സി ഏ​​ഷ്യ ക​​പ്പ് ഫു​​ട്ബോ​​ളി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ഇ​​ന്‍റ​​ർ​​കോ​​ണ്ടി​​നെ​​ന്‍റ​​ൽ ക​​പ്പ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇ​​ന്ത്യ​​ക്ക് വി​​ജ​​യ​​ത്തു​​ട​​ക്കം. ക്യാ​​പ്റ്റ​​ൻ സു​​നി​​ൽ ഛേത്രി​​യു​​ടെ ഹാ​​ട്രി​​ക്കി​​ന്‍റെ ക​​രു​​ത്തി​​ൽ ചൈ​​നീ​​സ് താ​​യ്പേ​​യി​​യെ 5-0ന് ഇ​​ന്ത്യ ത​​ക​​ർ​​ത്തു. 14, 34, 62 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഛേത്രി​​യു​​ടെ ബൂ​​ട്ട് ശ​​ബ്ദി​​ച്ച​​ത്. ഇ​​തോ​​ടെ ഛേത്രി​​യു​​ടെ രാ​​ജ്യാ​​ന്ത​​ര ഗോ​​ൾ എ​​ണ്ണം 59 ആ​​യി. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ 99-ാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്.

ഉ​​ഡ​​ൻ​​ത സിം​​ഗ് (48-ാം മി​​നി​​റ്റ്), പ്ര​​ണോ​​യ് ഹ​​ൾ​​ഡ​​ർ (78-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലെ ശേ​​ഷി​​ച്ച ര​​ണ്ട് ഗോ​​ളു​​ക​​ൾ. ജെ​​ജെ ലാ​​ൽ​​പെ​​ഖ്വ​​ല​​യു​​ടെ പാ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ഛേത്രി​​യു​​ടെ ആ​​ദ്യ ഗോ​​ൾ എ​​ത്തി​​യ​​ത്. ബോ​​ക്സി​​നു സെ​​ന്‍റ​​റി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ തൊ​​ടു​​ത്ത ഷോ​​ട്ടി​​ന് ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ ഗോ​​ളി​​ക്ക് മ​​റു​​പ​​ടി​​യി​​ല്ലാ​​യി​​രു​​ന്നു.

34-ാം മി​​നി​​റ്റി​​ൽ ജെ​​ജെ​​യു​​ടെ പാ​​സി​​ൽ ഛേത്രി ​​ര​​ണ്ടാ​​മ​​തും വ​​ല​​കു​​ലു​​ക്കി. വിം​​ഗ​​റാ​​യ ഉ​​ഡ​​ൻ​​ത 48-ാം മി​​നി​​റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ലീ​​ഡ് 3-0 ആ​​ക്കി. അ​​നി​​രു​​ദ്ധ ഥാ​​പ്പ​​യു​​ടെ പാ​​സി​​ൽ 62-ാം മി​​നി​​റ്റി​​ൽ ഛേത്രി ​​ഹാ​​ട്രി​​ക്ക് പൂ​​ർ​​ത്തി​​യാ​​ക്കി.

ന്യൂ​​സി​​ല​​ൻ​​ഡ്, കെ​​നി​​യ എ​​ന്നി​​വ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലു​​ള്ള മ​​റ്റ് ര​​ണ്ട് ടീ​​മു​​ക​​ൾ. ഇ​​ന്ന് കെ​​നി​​യ​​യും ന്യൂ​​സി​​ല​​ൻ​​ഡും ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടും. തി​​ങ്ക​​ളാ​​ഴ്ച കെ​​നി​​യ​​യ്ക്കെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.

Related posts