ബാലൻ കേൾക്കാൻ..!  പോകേണ്ടവർ പോയപ്പോൾ സർക്കാരിന്‍റെ പ്രതച്ഛായ വർധിച്ചു; മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി സുനിൽകുമാർ

തിരുവനന്തപുരം: സിപിഐ മന്ത്രിമാർക്കെതിരെ വിമർശനം ഉന്നയിച്ച മന്ത്രി എ.കെ. ബാലനു മറുപടിയുമായി മന്ത്രി വി.എസ്. സുനിൽകുമാർ രംഗത്ത്. പോകേണ്ടവർ പോയപ്പോൾ സർക്കാരിന്‍റെ പ്രതിച്ഛായ വർധിക്കുകയാണ് ചെയ്തതെന്ന് സുനിൽകുമാർ പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽനിന്നു സിപിഐയുടെ നാല് മന്ത്രിമാർ വിട്ടുനിന്ന നടപടി ഭൂഷണമായില്ലെന്ന് ബാലൻ പറഞ്ഞതിനു പിന്നാലെയാണ് സുനിൽകുമാർ രംഗത്തെത്തിയത്. മുഖ്യമന്ത്രിയിൽ പൂർണവിശ്വാസമുണ്ടെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

Related posts