കുടുംബത്തെ വിട്ട് എക്സൈസ് ഓഫീസിലെ കാന്‍റീൻ കാരിയൊപ്പം താമസിച്ചു വരുകയാ യിരുന്ന എ​ക്സൈ​സ് ഓ​ഫീ​സ​ർ മ​രി​ച്ച നി​ല​യി​ൽ


തൃ​പ്പൂ​ണി​ത്തു​റ: സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റെ വ​നി​താ സു​ഹൃ​ത്തു​മൊ​ത്ത് താ​മ​സി​ച്ച വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മാ​മ​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യ മു​ണ്ട​ക്ക​യം കൊ​മ്പു​കു​ത്തി മാ​മ്മൂ​ട്ടി​ൽ എം.​ടി. സു​നി​ൽ കു​മാ​ർ (42) ആ​ണ് ഉ​ദ​യം​പേ​രൂ​ർ എം​എ​ൽ​എ റോ​ഡി​ൽ പു​ളി​പ്പ​റ​മ്പി​നു സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച​ത്.

കാ​ക്ക​നാ​ട് എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മൊ​ത്ത് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ മൂ​ന്നു മാ​സം മു​ൻ​പാ​ണ് മാ​മ​ല എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് കാ​ന്‍റീ​നി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ടൊ​ത്ത് ഉ​ദ​യം​പേ​രൂ​രി​ൽ പു​തി​യ​കാ​വി​ന​ടു​ത്ത് താ​മ​സം തു​ട​ങ്ങി​യ​ത്.

മു​ൻ​പ് തൃ​പ്പൂ​ണി​ത്തു​റ എ​ക്സൈ​സ് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സു​നി​ൽ കു​മാ​ർ മാ​മ​ല റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​റി​യി​ട്ട് അ​ധി​ക​നാ​ളു​ക​ളാ​യി​ട്ടി​ല്ല.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം മു​ണ്ട​ക്ക​യ​ത്ത് സം​സ്ക്ക​രി​ച്ചു. ഭാ​ര്യ: വി​ജി, മ​ക്ക​ൾ: സൂ​ര്യ , ശ്രീ​ഹ​രി.

Related posts

Leave a Comment