11 കുടുംബങ്ങളാണ് അവളെ വേണ്ടെന്നു പറഞ്ഞത് !അവളെ മകളായി വളര്‍ത്താനുള്ള ഭാഗ്യം അവസാനം ഞങ്ങള്‍ക്കാണ് ലഭിച്ചത്; സണ്ണിയും വെബ്ബറും ഹാപ്പിയാണ്…

വളരെ പിന്നോക്കാവസ്ഥയിലുള്ള മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുമാണ് സണ്ണി ലിയോണ്‍ 21മാസം പ്രായമുള്ള നിഷ എന്ന പെണ്‍കുട്ടിയെ ദത്തെടുത്തത്. സണ്ണിയുടെ ഈ പ്രവൃത്തിയെ ലോകം മുഴുവന്‍ പ്രശംസിക്കുകയും ചെയ്തു. പിന്നീട് രണ്ട് ആണ്‍കുട്ടികളും കൂടി സണ്ണിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ജീവിതം എന്ന തലക്കെട്ടോടെ ഇരട്ടക്കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് വെബ്ബര്‍.

വാടക ഗര്‍ഭത്തിലൂടെയാണ് ദമ്പതികള്‍ രണ്ട് ആണ്‍കുട്ടികളെ കൂടി സ്വന്തമാക്കിയത്. പുതിയ കുട്ടികള്‍ക്ക് അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. ഏറെ നാളായുളള തങ്ങളുടെ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നതെന്നായിരുന്നു അന്ന് സണ്ണി ലിയോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മാത്രം ജനിച്ച തങ്ങളുടെ ആണ്‍കുഞ്ഞുങ്ങള്‍ വര്‍ഷങ്ങളായി തങ്ങളുടെ ഹൃദയത്തിലും കണ്ണിലും ജീവിക്കുന്നുണ്ടെന്നും സണ്ണി ലിയോണ്‍ കുറിച്ചിരുന്നു.പ്രത്യേകമായ എന്തോ ഒന്ന് തങ്ങള്‍ക്ക് വേണ്ടി ദൈവം കാത്ത് വച്ചത് കൊണ്ടാണ് ഇത്ര വലിയൊരു കുടുംബമാവാന്‍ തങ്ങളെ അനുഗ്രഹിച്ചതെന്നും അന്ന് നടി വ്യക്തമാക്കി. അഴകുളള മൂന്ന് കുട്ടികളുടെ രക്ഷിതാക്കളായ തങ്ങള്‍ അഭിമാനിക്കുന്നതായും സണ്ണി പറഞ്ഞിരുന്നു.

11 കുടുംബങ്ങള്‍ വേണ്ടെന്നു പറഞ്ഞ കുട്ടിയായ നിഷയെ വളര്‍ത്താനുള്ള ഭാഗ്യം തങ്ങള്‍ക്കാണ് ലഭിച്ചതെന്നും യാഥാര്‍ഥ്യം അവളോടു വെളിപ്പെടുത്താന്‍ ആലോചിക്കുന്നതായും സണ്ണി മുമ്പ് പറഞ്ഞിരുന്നു. ദത്തെടുത്ത വിവരങ്ങളടങ്ങിയ രേഖകളടക്കം കാണിച്ച് നിഷയോട് തങ്ങള്‍ വിവരം ധരിപ്പിക്കുമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.

സ്വന്തം മാതാവ് ഉപേക്ഷിച്ചതല്ലെന്ന യാഥാര്‍ത്ഥ്യവും നിഷ അറിയണമെന്നും താരം പറഞ്ഞു. ‘ദത്തെടുത്ത രേഖകളൊക്കെ ഞങ്ങളുടെ കൈയ്യിലുണ്ട്. സത്യം എന്താണെന്ന് നിഷ അറിയണം. ഒമ്പത് മാസം വയറ്റില്‍ പേറിയാണ് ആ അമ്മ അവള്‍ക്ക് ജന്മം നല്‍കിയത്. ആ മാതാവ് അവളെ ഉപേക്ഷിച്ചത് അല്ലെന്ന് അവള്‍ അറിയണം. ഞാന്‍ അവളുടെ യഥാര്‍ത്ഥ മാതാവ് അല്ല. എന്നാല്‍ നിഷയുമായി ആത്മബന്ധം എനിക്കുണ്ട്. അവളെ ദത്തെടുത്തതിന് ശേഷം ഞാന്‍ അവളുടെ അമ്മയാണ്’, സണ്ണി ലിയോണ്‍ പറഞ്ഞു.

Life !!! By @tomasmoucka !!!!

A post shared by Daniel “Dirrty” Weber (@dirrty99) on

‘ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും ജീവിതരീതിയും വ്യത്യസ്ഥമാണ.് അതിനാല്‍ തന്നെ പലപ്പോഴും വിഷമഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ അവളെ നോക്കും. അവള്‍ ഞങ്ങള്‍ക്കു പകര്‍ന്നു തരുന്ന ഊര്‍ജം വളരെ വലുതാണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമാണ് അവള്‍. ഒരു കുട്ടിയെ ദത്തെടുക്കണം എന്നത് ചെറുപ്പം തൊട്ട് മനസ്സിലുണ്ടായിരുന്ന ആഗ്രഹമാണ്. ആ കാര്യത്തില്‍ ഡാനിയേല്‍ എന്റെയൊപ്പം നിന്നത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ഞങ്ങള്‍ ഇപ്പോഴും ജോലി ചെയ്യാനാഗ്രഹിക്കുന്ന മാതാപിതാക്കളാണ്, അതിനാല്‍ തന്നെ രണ്ടുപേരും സമയം കണ്ടെത്തി നിഷയുടെ കാര്യങ്ങള്‍ നോക്കുന്നു’, സണ്ണി ലിയോണ്‍ പറയുന്നു.

Related posts