എനിക്ക് മലയാളികളെ ഭയങ്കര ഇഷ്ടമാണ്…അവര്‍ക്ക് ഞാന്‍ ജീവനാണ് ! വൈറലായി സണ്ണി ലിയോണിന്റെ വാക്കുകള്‍…

മലയാളികള്‍ക്ക് സ്വന്തം സണ്ണിച്ചേച്ചിയാണ് നടി സണ്ണി ലിയോണ്‍. പോണ്‍ചിത്രങ്ങളിലൂടെ പ്രശസ്തയായ താരം ഇപ്പോള്‍ ആ രംഗം വിട്ട് മുഖ്യധാര സിനിമകളില്‍ സജീവമാണ്.

ഇന്ന് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ് സണ്ണി.കേരളത്തിലെ കാലാവസ്ഥയും ജനങ്ങളെയും അങ്ങേയറ്റം ഇഷ്ടപ്പെടുന്ന സണ്ണിലിയോണ്‍ ഇപ്രാവശ്യം അവധി ആഘോഷിച്ചത് കേരളത്തിലാണ്.

അന്ന് അവധി ആഘോഷത്തിനിടയില്‍ നിന്ന് ഫോട്ടോയെടുത്ത് പങ്കുവെച്ചത് വളരെപ്പെട്ടെന്നു തന്നെ വൈറലായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനെ 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്.

നിലവില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഒരാളും കൂടിയാണ് സണ്ണി ലിയോണ്‍.

കരണ്‍ജിത് കൗര്‍ വോഹ്റ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ നാമം. പിന്നീട് സണ്ണി ലിയോണ്‍ എന്ന പേര് സ്വീകരിക്കുകയാണ് ചെയ്തത്. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം താരത്തിനുണ്ട്.

ഡാനിയല്‍ വെബര്‍ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012ല്‍ പുറത്തിറങ്ങിയ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറിയത്.

പൊതുവേ മലയാളികള്‍ക്ക് സണ്ണിലിയോണിനെ വളരെ ഇഷ്ടമാണ്. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ തടിച്ചു കൂടിയ ആളുകളെ കണ്ട് ഞെട്ടിയത് മറ്റു സിനിമ താരങ്ങള്‍ മാത്രമല്ല ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടിയാണ്.

ഇപ്പോള്‍ തിരിച്ചും മലയാളികളെ തനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞിരിക്കുകയാണ് താരം. മലയാളികള്‍ക്ക് ഇതില്‍ പരം എന്തു സന്തോഷം എന്നാണ് സണ്ണിയുടെ ആരാധകര്‍ ചോദിക്കുന്നത്.

Related posts

Leave a Comment