ഇത് ഞങ്ങളുടെ രാജുവേട്ടന്റെ മോളല്ലേ, ആ കൊച്ചിന്റെ മുഖം കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹം ഇല്ലേ! അല്ലിയുടെ ഫോട്ടോ പങ്കുവച്ച സുപ്രിയയോട് പൃഥിരാജിന്റെ ആരാധികയുടെ ഹൃദയം നുറുങ്ങിയുള്ള ചോദ്യം

താരങ്ങളുടേത് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താത്പര്യമുണ്ട്. പ്രത്യേകിച്ച് യുവതാരങ്ങളുടെ വിശേഷങ്ങളറിയാന്‍. അടുത്തിടെ സംവിധായകനായും നിറഞ്ഞാടിയ പൃഥിരാജിന്റെ ഭാര്യ സുപ്രിയ ഇക്കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് ആരാധകര്‍ നല്‍കിയ കമന്റുകള്‍ ഇക്കാര്യം സൂചിപ്പിക്കുന്നതാണ്.

മകള്‍ അലംകൃതയുടെ ചിത്രമാണ് സുപ്രിയ ഇക്കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അലംകൃതയുടെ ഫോട്ടോകള്‍ കാണാന്‍ എന്നും എല്ലാവര്‍ക്കും ആകാംക്ഷയുമാണ്. എന്നാല്‍ കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ വിരളമായി മാത്രമാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുക.

മകളുടെ ചിത്രം ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് വലിയ തോതില്‍ ആഘോഷിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ വീടിനു പുറത്ത് മഴയിലേക്കു കൈകള്‍ നീട്ടി നില്‍ക്കുന്ന അല്ലിമോളുടെ ചിത്രമാണ് സുപ്രിയ പങ്കു വച്ചിരിക്കുന്നത്. പതിവുപോലെ ഇത്തവണയും അല്ലിയുടെ മുഖം കാണാനാകുന്നില്ല. പുറംതിരിഞ്ഞു നില്‍ക്കുന്ന അല്ലിയുടെ ചിത്രം ‘മഴ മഴ.. മഴ വന്നാല്‍…?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘നിങ്ങള്‍ എന്താ കൊച്ചിന്റെ മുഖം കാണിക്കാതെ??? പറയു ചേച്ചി മുഖം കാണിച്ചൂടെ ഞങ്ങളുടെ രാജുവേട്ടന്റെ മോള്‍ അല്ലേ ആ കൊച്ചിന്റെ മുഖം കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹം ഇല്ലേ’ എന്നാണ് ഒരു ആരാധികയുെട കമന്റ്. മോളെ ഇങ്ങോട്ടൊന്ന് നോക്കൂ, മുഖം കാണാനുള്ള കൊതികൊണ്ടല്ലേ എന്നൊക്കെയാണ് മറ്റുചില കമന്റുകള്‍.

 

View this post on Instagram

 

Mazha Mazha…Mazha Vannal…..?

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Related posts