മ​ര​ക്കാ​ർ എ​ത്തു​ന്ന​ത് പ​ത്തു ഭാ​ഷ​ക​ളി​ൽ? വിശേഷങ്ങള്‍ ഇങ്ങനെ…

മോ​ഹ​ൻ​ലാ​ലി​ന്‍റെ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം. പ്ര​ഖ്യാ​പ​ന വേ​ള​മു​ത​ൽ ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ചി​ത്ര​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ സി​നി​മ നി​ല​വി​ൽ അ​വ​സാ​ന ഘ​ട്ട പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ളി​ലാ​ണു​ള​ള​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ വ​ലി​യ ബ​ഡ്ജ​റ്റ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടാ​ണ് മ​ര​ക്കാ​ർ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ന്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​റി​നാ​യും വ​ലി​യ ആ​കാം​ക്ഷ​ക​ളോ​ടെ​യാ​ണ് എ​ല്ലാ​വ​രും കാ​ത്തി​രി​ക്കു​ന്ന​ത്.

ഒ​പ്പം എ​ന്ന സി​നി​മ​യു​ടെ വ​ലി​യ വി​ജ​യ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ പ്രി​യ​ദ​ർ​ശ​ൻ ടീം ​മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​നാ​യി ഒ​ന്നി​ച്ചി​രു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ പോ​വു​ന്ന​തി​ൽ വെ​ച്ച് എ​റ്റ​വും ചെ​ല​വേ​റി​യ സി​നി​മ​ക​ളി​ലൊ​ന്നാ​യി​ട്ടാ​ണ് മ​ര​ക്കാ​ർ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യ​തു​മു​ത​ൽ എ​ല്ലാ​വ​രി​ലും പ്ര​തീ​ക്ഷ​ക​ൾ വ​ർ​ധി​ച്ചി​രു​ന്നു. പ​ത്ത് ഭാ​ഷ​ക​ളി​ൽ മോ​ഹ​ൻ​ലാ​ൽ ചി​ത്രം പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്ന​ത്. ഇ​ത് സാ​ധി​ച്ചാ​ൽ ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ ച​രി​ത്ര​മാ​യി മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന സി​നി​മ ഡി​സം​ബ​ർ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത വി​ഷു സീ​സ​ണി​ലാ​യി​രി​ക്കും റി​ലീ​സ് ചെ​യ്യു​ക​യെ​ന്നും അ​റി​യു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം ത​ന്നെ ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി റാ​വു സി​റ്റി​യി​ൽ തു​ട​ർ​ച്ച​യാ​യി 110 ദി​വ​സം കൊ​ണ്ടാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്ന​ത്. നൂ​റ് കോ​ടി മു​ത​ൽ​മു​ട​ക്കി​ലാ​ണ് മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

ബാ​ഹു​ബ​ലി​യു​ടെ ക​ലാ​സം​വി​ധാ​യ​ക​നാ​യ സാ​ബു സി​റി​ളാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി ഹൈ​ദ​രാ​ബാ​ദി​ൽ കൂ​റ്റ​ൻ സെ​റ്റു​ക​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്. വ​ലി​യ ക​പ്പ​ലു​ക​ൾ അ​ട​ക്കം മ​ര​ക്കാ​റി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി ക​ലാ​സം​വി​ധാ​യ​ക​ൻ ഒ​രു​ക്കി​യി​രു​ന്നു. വ​ലി​യ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​രാ​ണ് ഇ​ത്ത​വ​ണ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​കാ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്.

ന​ട​ൻ മ​ധു കു​ഞ്ഞാ​ലി മ​ര​ക്കാ​ർ ഒ​ന്നാ​മ​നാ​യി എ​ത്തു​ന്നു. കാ​ലാ​പാ​നി​ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പ്ര​ഭു​വും ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ആ​ക്ഷ​ൻ കിം​ഗ് അ​ർ​ജു​ൻ, സു​നി​ൽ ഷെ​ട്ടി, സി​ദ്ധി​ഖ്, ബാ​ബു​രാ​ജ്, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ, ഷി​യാ​സ് ക​രീം തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts