നിനക്കിത് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊയ്‌ക്കോളിന്‍! ഫേസ്ബുക്കിലൂടെ അപമാനിച്ച വ്യക്തിയ്ക്ക് സുരഭി ലക്ഷ്മി നല്‍കിയ മറുപടി വൈറലാവുന്നു

kykyവാചകമടികൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി സുരഭി ലക്ഷ്മിയെ വലിയ ഡയലോഗൊന്നുമടിച്ച് അടിച്ചിരുത്താമെന്ന് ആരും കരുതേണ്ട. അതിന് ശ്രമിച്ച് നാണംകെട്ടിരിക്കുകയാണ് ഒരു ഫേസ്ബുക്ക് ഉപഭോക്താവ്. സംഭവിച്ചതിങ്ങനെയാണ്… നടി സുരഭി ലക്ഷ്മിയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തി. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

സിനിമാവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനും പ്രോത്സാഹാനം തേടിയുമാണ് നടി ഫേസ്ബുക്കില്‍ എത്തിയത്. ഇഷ്ടതാരത്തിന് ആശംസകള്‍ നേര്‍ന്നാണ് ഭൂരിഭാഗം പേരും കമന്റിട്ടത്. എന്നാല്‍ ഇതിനിടെ സുരഭിയെ പരിസഹിച്ചുകൊണ്ട് ഒരു കമന്റ് വന്നു. ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ.. ഇങ്ങനെ വളിഞ്ഞ ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ എന്നായിരുന്നു കമന്റ്. ഉടന്‍ തന്നെ സുരഭിയുടെ മറുപടി എത്തി. ‘ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിന്‍. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ’ എന്നായിരുന്നു നടിയുടെ മറുപടി. ഏതായാലും ആ വ്യക്തിയ്ക്ക് പിന്നീടൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല എന്നതാണ് സത്യം.

Related posts