സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഷ​ന്‍; സ​മ​യം നീ​ട്ടി ന​ല്‍​കി എ​റ​ണാ​കു​ളം ആ​ര്‍​ടി ഓ​ഫീ​സ്

കൊ​ച്ചി: സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍റെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ സ​മ​യം നീ​ട്ടി ന​ല്‍​കി എ​റ​ണാ​കു​ളം ആ​ര്‍​ടി ഓ​ഫീ​സ്.

ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച് എം​വി​ഡി ന​ല്‍​കി​യ നോ​ട്ടീ​സി​ന് മൂ​ന്ന് ത​വ​ണ​യും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് പ്ര​തി​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​യി​രു​ന്നു എം​വി​ഡി. സി​നി​മാ താ​ര​മെ​ന്ന നി​ല​യി​ലെ തി​ര​ക്കു​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് കു​റ​ച്ചു ദി​വ​സം കൂ​ടി സ​മ​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ മാ​ത്രം പ​രി​ശോ​ധി​ച്ച് ആ​രു​ടെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​രു​തെ​ന്ന് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റേ​റ്റ് നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ക്കു​ക​യു​ണ്ടാ​യി. ക​ഴി​ഞ്ഞ ജൂ​ലൈ 29ന് ​രാ​ത്രി കൊ​ച്ചി ത​മ്മ​നം കാ​ര​ണ​ക്കോ​ടം റോ​ഡി​ലാ​ണ് ന​ട​ന്‍റെ വാ​ഹ​നം മ​ല​പ്പു​റം സ്വ​ദേ​ശി ശ​ര​ത്തി(31)ന്‍റെ ​ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ത്. ശ​ര​ത്തി​ന്‍റെ വ​ല​തു​കാ​ലി​ലെ അ​സ്ഥി​ക്ക് പൊ​ട്ട​ല്‍ ഉ​ണ്ടാ​കു​ക​യും നാ​ല് വി​ര​ലു​ക​ള്‍​ക്ക് മു​റി​വേ​ല്‍​ക്കു​ക​യും ചെ​യ്തിരുന്നു.

Related posts

Leave a Comment