സുരേഷ് ജീവനൊടുക്കിയത് എന്തിന് ? ഡ്രൈവിംഗ് സീറ്റിലിരുന്നു പതിനഞ്ചു മിനിറ്റോളം മൊബൈല്‍ ഫോണില്‍ സംസാരിച്ചു; രക്ഷപെടുത്താന്‍ ശ്രമിച്ചിട്ടും സുരേഷ് കാറിന്റെ വാതില്‍തുറന്നില്ല

പാ​ലാ: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ച് അ​ക്ഷ​യ സെ​ന്‍റ​ർ ഉ​ട​മ വെ​ന്തു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ പാ​ലാ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ലാ മു​രി​ക്കും​പു​ഴ താ​ഴ​ത്തു​പാ​ണാ​ട്ട് പി.​ജി. സു​രേ​ഷ് (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.15നു ​പാ​ലാ – ഉ​ഴ​വൂ​ർ റോ​ഡി​ൽ വ​ല​വൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ത്തി​യ​മ​ർ​ന്ന കാ​റി​നു​ള്ളി​ൽ പോ​ലീ​ലും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി​. പ​രി​ശോ​ധ​ന​യി​ൽ കാ​റി​നു​ള്ളി​ൽ പെ​ട്രോ​ൾ പ​ട​ർ​ന്ന​താ​യി ക​ണ്ടെ​ത്തി. സു​രേ​ഷ് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കാ​റി​നു തീ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ക​ത്തി​യ​മ​ർ​ന്ന കാ​റും മ​റ്റു തെ​ളി​വു​ക​ളും പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. കാ​ർ തീ​പി​ടി​ച്ചു ക​ത്തി​യ സ്ഥ​ല​ത്തു നി​ന്നു നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ കു​ട​ക്ക​ച്ചി​റ​യി​ൽ അ​ക്ഷ​യ സെ​ൻ​റ​ർ ന​ട​ത്തു​ക​യാ​ണു സു​രേ​ഷ്. റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു കാ​ർ. ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്നു പ​തി​ന​ഞ്ചു മി​നി​റ്റോ​ളം മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​യാ​ൾ സം​സാ​രി​ക്കു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്.

പി​ന്നീ​ട് തൊ​ട്ട​ടു​ത്ത സീ​റ്റി​ൽ നി​ന്നും തീ ​ഉ​യ​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ സു​രേ​ഷി​നെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​തി​ൽ​തു​റ​ക്കാ​ൻ ഇ​യാ​ൾ കൂ​ട്ടാ​ക്കി​യി​ല്ല. തീ ​ആ​ളി​പ്പ​ട​ർ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​സാ​ധ്യ​മാ​വു​ക​യും ചെ​യ്തു. സു​രേ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ കു​ട​ക്ക​ച്ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം ര​ണ്ടാ​ഴ്ച​യാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ലാ​യി​ലും സു​രേ​ഷ് കം​പ്യൂ​ട്ട​ർ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഡോ. ​വാ​സ​ന്തി​യാ​ണ് (തൊ​ടു​പു​ഴ മാ​രി​യി​ൽ കു​ടും​ബാം​ഗം) സു​രേ​ഷി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ന​വീ​ൻ (യു​എ​സ്എ), ഡോ. ​പാ​ർ​വ​തി. മ​രു​മ​ക്ക​ൾ: അ​പ​ർ​ണ, ഡോ. ​ബി​ജോ​യി.

Related posts