ക്ഷേത്രത്തിലെത്തി കണി കാണും വരെ കണ്ണു തുറന്നില്ല! രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണു തുറക്കാതെ; തെരഞ്ഞെടുപ്പ് തിരക്കിനിടയിലെ വിഷു ദിനത്തെക്കുറിച്ച് സുരേഷ് ഗോപി

വിഷുദിനത്തില്‍ രാവിലെ എഴുന്നേറ്റ് ക്ഷേത്രത്തിലെത്തി കണി കാണുന്നത് വരെ താന്‍ കണ്ണു തുറന്നിട്ടേയില്ലെന്ന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സാധാരണ വിഷുദിനങ്ങളില്‍ വീട്ടിലാണ് വിഷുക്കണി ഒരുക്കാറുള്ളതെന്നും ഇത്തവണ തെരഞ്ഞെടുപ്പ് ആയതുമൂലം വീട്ടില്‍ കണി കാണാന്‍ സാധിക്കാത്തതു കൊണ്ട് ക്ഷേത്രത്തിലെത്തിയാണ് കണി കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

ക്ഷേത്രത്തിലെത്തി കണി കാണും വരെ കണ്ണു തുറന്നില്ല. രാവിലെ എഴുന്നേറ്റ് കുളിയും പ്രഭാതകര്‍മ്മങ്ങളുമെല്ലാം നടത്തിയത് കണ്ണു തുറക്കാതെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. നഗരത്തിലെ ഹോട്ടലില്‍ നിന്ന് ക്ഷേത്രത്തില്‍ എത്തുന്നതുവരെ താന്‍ കണ്ണു തുറന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

തിരുവമ്പാടി ഉണ്ണിക്കണ്ണനെ കണ്ടാണ് താന്‍ കണ്ണു തുറന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിനായി തന്റെ ഹൃദയക്കണ്ണ് സമര്‍പ്പിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ഊര്‍ജ്ജം വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ഒരു നല്ല ക്ലൈമാക്‌സിലേയ്ക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

Related posts