സു​രേ​ഷ് ഗോ​പി​യു​ടെ തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള് കു​ടു​ങ്ങി​യോ..? സ​ത്യാ​വ​സ്ഥ ഇ​താ​ണ്

തൃ​ശൂ​ർ: തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള് കു​ടു​ങ്ങി​യെ​ന്ന വാ​ർ​ത്ത തെ​റ്റെ​ന്ന് സ്ഥി​രീ​ക​ര​ണം. സു​രേ​ഷ് ഗോ​പി​യു​ടെ സ​ഹാ​യി സി​നോ​ജി​ന്‍റെ തൊ​ണ്ട​യി​ലാ​ണ് മു​ള്ള് കു​ടു​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യ​താ​യും ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ പ​ര്യ​ട​ന​ത്തി​നി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ സു​രേ​ഷ് ഗോ​പി​യു​ടെ തൊ​ണ്ട​യി​ൽ മീ​ൻ​മു​ള്ള് കു​ടു​ങ്ങി​യെ​ന്ന് വാ​ര്‍​ത്ത​യാ​ണ് പ്ര​ച​രി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മു​ള്ള് നീ​ക്കം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്നും വാ​ർ​ത്ത​ക​ൾ പ​ര​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യ​ത്.‌ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​നി​ടെ മ​ണ്ഡ​ല​ത്തി​ലെ പ​ല വീ​ടു​ക​ളി​ൽ​നി​ന്നും സു​രേ​ഷ് ഗോ​പി ഭ​ക്ഷ​ണം ക​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ട്രോ​ളു​ക​ൾ ഇ​റ​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള് കു​ടു​ങ്ങി​യ​താ​യു​ള്ള വാ​ർ​ത്ത​യും പ്ര​ച​രി​ച്ച​ത്.

Related posts