സി​പി​എം സ്വ​ന്തം ആ​ത്മ​ഹ​ത്യാകു​റി​പ്പ് ര​ചി​ക്കു​ന്നു; ക​രു​വ​ന്നൂ​ർ മു​ത​ൽ തൃ​ശൂ​ർ വ​രെ ന​ട​ത്തി​യ പ​ദ​യാ​ത്ര പാ​വ​പ്പെ​ട്ട​വ​ന് വേ​ണ്ടിയെന്ന് സു​രേ​ഷ് ഗോ​പി


തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് ബി​ജെ​പി ന​ട​ത്തി​യ സ​ഹ​കാ​രി സം​ര​ക്ഷ​ണ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​രി​നും സിപിഎമ്മിനുമെ​തി​രേ ആഞ്ഞ​ടി​ച്ച് സു​രേ​ഷ് ഗോ​പി.

ക​രു​വ​ന്നൂ​ർ മു​ത​ൽ തൃ​ശൂ​ർ വ​രെ ന​ട​ത്തി​യ പ​ദ​യാ​ത്ര പാ​വ​പ്പെ​ട്ട​വ​ന് വേ​ണ്ടി ന​ട​ത്തി​യ​താ​ണ്, അ​തി​ൽ രാ​ഷ്‌​ട്രീ​യ​മി​ല്ല. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽനി​ന്ന് ദു​രി​ത​ങ്ങ​ളേ​റ്റ് വാ​ങ്ങി​യ​വ​രും പ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.

ഇ​വ​രു​ടെ ക​ണ്ണീ​രി​ന് സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ വ​ലി​യ തി​രി​ച്ച​ടി വ​രു​മെ​ന്നും തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തിൽ സു​രേ​ഷ് ഗോ​പി പറഞ്ഞു.

ക​രു​വ​ന്നൂ​രി​ലെ പ​ദ​യാ​ത്ര ഒ​രു ക​ന​ൽ​ത്ത​രി മാ​ത്ര​മാ​ണെ​ന്നും ക​ണ്ണൂ​രി​ലേ​ക്കും ക​ണ്ട​ല​യി​ലേ​ക്കും മ​ല​പ്പു​റ​ത്തേ​ക്കും മാ​വേ​ലി​ക്ക​ര​യി​ലേ​ക്കും ഈ ​ക​ന​ൽ​ത്ത​രി തീ​പ്പ​ന്ത​മാ​യി ജ്വ​ലി​ച്ച് പ​ട​രു​മെ​ന്നും സു​രേ​ഷ് ഗോ​പി​ മുന്നറിയിപ്പ് നൽകി.

ഇതിൽ രാ​ഷ്‌​ട്രീ​യ​മി​ല്ല. തീ​ർ​ത്തും മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ക്രൂ​ര​ന്മാ​രു​ടെ ച​തി​യി​ൽ അ​ക​പ്പെ​ട്ട ജ​ന​ങ്ങ​ളാ​ണ് ത​നി​ക്കൊ​പ്പം ന​ട​ന്ന​ത്. അ​തി​നാ​ൽത​ന്നെ ഇ​ത് സ​ഹ​കാ​രി​ക​ൾ​ക്കു​ വേണ്ടിയുള്ള യാ​ത്ര​യാ​ണെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ജ​ന​ഹി​ത​ത്തി​ന് അ​നു​സ​രി​ച്ച് ഒ​രു ഭ​ര​ണം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണം. അ​തി​ന് ഈ ​പ​ദ​യാ​ത്ര സ​ഹാ​യി​ക്കും. ലോ​ക​സ​ഭ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ഇ​തി​നെ കൂ​ട്ടി​ക്കെട്ടു​ന്ന​തി​ലൂ​ടെ സി​പി​എം സ്വ​ന്തം ആ​ത്മ​ഹ​ത്യ കു​റി​പ്പാ​ണ് ര​ചി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​രാ​ട്ട​വു​മാ​യി ഞ​ങ്ങ​ൾ എ​ത്തും.

ആ ​പോ​രാ​ട്ട​ത്തി​ൽ തൃ​ശൂ​രി​നെ സം​ബ​ന്ധി​ച്ച് ക​ടു​ത്ത ആ​ത്മ​വി​ശ്വാ​സം ഉ​ണ്ട്. ഇ​ത് വേ​റെ പോ​രാ​ട്ടം – സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്ക​ണം.

കാ​ര​ണം നി​ര​വ​ധി പാ​വ​പ്പെ​ട്ട​വ​രാ​ണ് ഇ​തി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ കേ​ന്ദ്ര​ത്തോ​ട് അ​പേ​ക്ഷി​ക്കും. എ​ന്നാ​ൽ ഈ ​ത​സ്‌​ക​ര​ന്മാ​ർ ഒ​ന്നു​പോ​ലും ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ല.

മു​ഖ്യ​മ​ന്ത്രി ഇ​തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രും മ​വേ​ലി​ക്ക​ര​യി​ലും ഇ​ടു​ക്കി​യി​ലും കാ​സ​ർ​ഗോഡും ക​ണ്ട​ല​യി​ലും ഇ​ത് ആ​വ​ർ​ത്തി​ക്കും. മ​നു​ഷ്യ​ർ​ക്ക് വേ​ണ്ടി ഇ​നി​യും മു​ന്നി​ട്ടി​റ​ങ്ങേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment