സു​വാ​ര​സി​ന് കോ​പ്പ ഡെ​ൽ റേ ​ഫൈ​ന​ൽ ന​ഷ്ട​മാ​കും

suvarasമാ​ഡ്രി​ഡ്: കോ​പ്പ ഡെ​ൽ റേ ​ക​പ്പ് ഫൈ​ന​ൽ ക​ളി​ക്കു​ന്ന ബാ​ഴ്‌​സ​ലോ​ണ ടീ​മി​ൽ സൂ​പ്പ​ർ​താ​രം ലൂ​യി​സ് സു​വാ​ര​സ് ഉ​ണ്ടാ​കി​ല്ല. ര​ണ്ടാം​പാ​ദ സെ​മി​യി​ൽ ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി​യ സു​വാ​ര​സി​ന് ര​ണ്ടു ക​ളി​ക​ളി​ൽ സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ച​തോ​ടെ​യാ​ണ് ഫൈ​ന​ൽ ക​ളി​ക്കാ​നു​ള്ള മോ​ഹം അ​വ​സാ​നി​ച്ച​ത്. കോ​ന്പ​റ്റീ​ഷ​ൻ ക​മ്മി​റ്റി ഓ​ഫ് സ്പാ​നീ​ഷ് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്.

അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രാ​യ ര​ണ്ടാം​പാ​ദ സെ​മി​യു​ടെ 90-ാം മി​നി​റ്റി​ലാ​യി​രു​ന്നു സു​വാ​ര​സി​ന് ചു​വ​പ്പ് കാ​ർ​ഡ് കി​ട്ടി​യ​ത്. ക​ളി​ക്കി​ടെ എ​തി​ർ ക​ളി​ക്കാ​ര​ന്‍​റെ മേ​ൽ കൈ ​കൊ​ണ്ടു ഇ​ടി​ച്ച​തി​നാ​ണ് സു​വാ​ര​സി​ന് ചു​വ​പ്പ്കാ​ർ​ഡ് കി​ട്ടി​യ​ത്. എ​ന്നാ​ൽ റ​ഫ​റി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ അ​പ്പീ​ൽ പോ​കു​മെ​ന്ന് ബാ​ഴ്സ അ​റി​യി​ച്ചു.​മെ​യ് 27ന് ​അ​ലാ​വ​സി​നെ​തി​രാ​യാ​ണ് ബാ​ഴ്സ​യു​ടെ ഫൈ​ന​ൽ മ​ത്സ​രം.

Related posts