കി​യാ സോ​ണ​റ്റ് കോം​പാ​ക്ട് എ​സ്‌യുവി അ​വ​ത​രി​പ്പി​ച്ചു; അ​വ​ത​ര​ണ വി​ല 6.71 ല​ക്ഷം രൂ​പ​; പ്രത്യേകതകള്‍ ഇങ്ങനെ…

മും​ബൈ: കി​യാ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ ഒ​ട്ടേ​റെ പു​തു​മ​ക​ളു​ള്ള പ്ര​ഥ​മ കോം​പാ​ക്റ്റ് എ​സ്‌യുവി കി​യാ സോ​ണ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 6.71 ല​ക്ഷം രൂ​പ​യാ​ണ് അ​വ​ത​ര​ണ വി​ല.

വൈ​വി​ധ്യ​മാ​ർ​ന്ന 17 പ​തി​പ്പു​ക​ളാ​ണ് സോ​ണ​റ്റി​നു​ള്ള​ത്. ര​ണ്ടു പെ​ട്രോ​ൾ എ​ൻ​ജി​നു​ക​ളും ര​ണ്ട് ഡീ​സ​ൽ എ​ൻ​ജി​നു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ഞ്ച് ട്രാ​ൻ​സ്മി​ഷ​നു​ക​ളും ര​ണ്ട് ട്രിം ​ല​വ​ലു​ക​ളും ഉ​ണ്ട്.

കി​യാ യൂ​വോ ബ​ന്ധി​ത ഇ​ൻ-​കാ​ർ- സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് പ്ര​ധാ​ന സ​വി​ശേ​ഷ​ത. പു​തി​യ കാ​റി​ന് 25,000 ബു​ക്കിം​ഗ് ല​ഭി​ച്ചു. അ​വ​യു​ടെ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു.

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​രി​ലെ പ്ലാ​ന്‍റി​ലാ​ണ് കി​യാ സോ​ണ​റ്റ് നി​ർ​മി​ക്കു​ന്ന​ത്. വാ​ർ​ഷി​ക ഉ​ൽ​പ്പാ​ദ​ന ശേ​ഷി മൂ​ന്നു ല​ക്ഷം കാ​റു​ക​ളാ​ണ്.

ആ​ഡം​ബ​ര കാ​റാ​ണ് കി​യാ സോ​ണ​റ്റ്. 10.25 ഇ​ഞ്ച് എ​ട്ട് ഡി ​ട​ച്ച് സ്ക്രീ​ൻ, വൈ​റ​സി​ൽ നി​ന്നും ബാ​ക്ടീ​രി​യ​യി​ൽ നി​ന്നും സം​ര​ക്ഷ​ണം ന​ല്കു​ന്ന സ്മാ​ർ​ട്ട് പ്യു​വ​ർ എ​യ​ർ പ്യൂ​രി​ഫ​യ​ർ, ബോ​സ് സെ​വ​ൻ- സ്പീ​ക്ക​ർ സൗ​ണ്ട് സി​സ്റ്റം, വെ​ന്‍റി​ലേ​റ്റ​ഡ് ഡ്രൈ​വ​ർ- പാ​സ​ഞ്ച​ർ സീ​റ്റ്, 4.2 ഇ​ഞ്ച് ക​ള​ർ ഇ​ൻ​സ്ട്ര​മെ​ന്‍റ് ക്ല​സ്റ്റ​ർ, വ​യ​ർ​ലെ​സ് സ്മാ​ർ​ട് ഫോ​ണ്‍ ചാ​ർ​ജ​ർ എ​ന്നി​വ​യെ​ല്ലാം സ​വി​ശേ​ഷ​ത​ക​ളാ​ണ്.

ഡീ​സ​ൽ മോ​ഡ​ലു​ക​ൾ​ക്ക് 18.4 മു​ത​ൽ 24.1 വ​രെ കി​ലോ​മീ​റ്റ​ർ ഇ​ന്ധ​ന​ക്ഷ​മ​ത​യു​ണ്ടെ​ന്നാ​ണ് കി​യാ മോ​ട്ടോ​ഴ്സ് എം ​ഡി​യും സി ​ഇ ഒ​യു​മാ​യ കൂ​ഖി​യൂ​ൻ ഷിം ​പ​റ​ഞ്ഞു.

ക്ലി​യ​ർ വൈ​റ്റ്, ഗ്ലേ​സി​യ​ർ വൈ​റ്റ്, പേ​ൾ, സ്റ്റീ​ൽ സി​ൽ​വ​ർ, ഗ്രാ​വി​റ്റി ഗ്രേ, ​ഇ​ന്‍റ​ൻ​സ് റെ​ഡ്, ഒ​റോ​റ ബ്ലാ​ക്ക് പേ​ൾ, ഇ​ന്‍റ​ലി​ജ​ൻ​സി ബ്ലൂ, ​ബീ​ജ് ഗോ​ൾ​ഡ് എ​ന്നീ എ​ട്ട് മോ​ണോ​ടോ​ണ്‍ നി​റ​ങ്ങ​ളി​ൽ കി​യ സോ​ണ​റ്റ് ല​ഭി​ക്കും.

Related posts

Leave a Comment