ശബ്ദരേഖ: ഓൺലൈൻ മാധ്യമത്തെ കേന്ദ്രീകരിച്ച് അന്വേഷണം; ശ​ബ്ദ സ​ന്ദേ​ശം റെ​ക്കോ​ർ​ഡ് ചെ​യ്തി​രി​ക്കുന്നത് ജയിലിന് പുറത്ത് വച്ചെന്ന് നിഗമനം​

തി​രു​വ​ന​ന്ത​പു​രം: ജു​ഡീ​ഷൽ ക​സ്റ്റ​ഡിയി​ലി​രി​ക്കു​ന്ന സ്വ​ർ​ണ ക്ക​ട​ത്ത് കേ​സിലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ശ​ബ്ദ സ​ന്ദേ​ശം പു​റ​ത്തു പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പോ​ലീ​സ് ഹൈ​ടെ​ക് സെ​ൽ എ​സ്പി ഇ.​എ​സ്.​ബി​ജു​മോ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ ​ഡി​യും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ ത​ന്‍റെ മേ​ൽ അ​ന്വേ​ഷ​ണ സം​ഘം സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​ഞ്ഞാ​ൽ മാ​പ്പ് സാ​ക്ഷി​യാ​ക്ക​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ശ​ബ്ദ സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​മാ​ണ് സ്വ​പ്ന​യു​ടെ ശ​ബ്ദ സ​നേ ശം ​പു​റ​ത്ത് വി​ട്ട​ത്. ഈ ​ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ജ​യി​ലി​ന് പു​റ​ത്ത് വ​ച്ചാ​ണ് ശ​ബ്ദ സ​ന്ദേ​ശം റെ​ക്കോ​ർ​ഡ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​ർ​ണക്കട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സ്വ​പ്ന​യുടെ ​ശ​ബ്ദ​രേ​ഖ യെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ

Related posts

Leave a Comment