എന്നെ സ്വപ്‌നയാക്കല്ലേ…! സ്വപ്‌ന സുരേഷ് എന്ന പേരില്‍ വ്യാജപ്രചാരണം; ഇരിങ്ങല്‍ സ്വദേശിനി നിയമനടപടിക്ക്; ബഹറിനിലും കേരളത്തിലും കേസ് ഫയല്‍ ചെയ്യുമെന്ന് ഷീജ


വ​ട​ക​ര: സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് എ​ന്ന പേ​രി​ല്‍ വ്യാ​ജ പ്ര​ചാര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ ബ​ഹറി​നി​ലെ മ​ല​യാ​ളി യു​വ​തി നി​യ​മ ന​ട​പ​ടി​ക്ക്.

കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി ഷീ​ജ ന​ട​രാ​ജി​നെ​യാ​ണ് സ്വ​പ്‌​ന സു​രേ​ഷ് എ​ന്ന പേ​രി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ബ​ഹ​റി​നി​ല്‍ എ​ത്തി​യ അ​വ​സ​ര​ത്തി​ല്‍ കൂ​ടെ നി​ല്‍​ക്കു​ന്ന ചി​ത്രം ലീ​ഗ് നേ​താ​വി​നെ​യും ത​ന്നെ​യും മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി.

സ്വ​പ്‌​ന​യോ​ടു​ള്ള സാ​മ്യ​മാ​ണ് വടകര ഇ​രി​ങ്ങ​ല്‍ സ്വ​ദേ​ശി​നി​യാ​യ ഷീ​ജ​ക്ക് പാ​ര​യാ​യ​ത്. വ​ല്ലാ​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​ണ് താ​നെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ബ​ഹറിനി​ലെ സി​പി​എ​മ്മു​കാ​രു​ടെ ഫേ​സ്ബു​ക്ക് ടൈം​ലൈ​നി​ലാ​ണ് പ്ര​ച​ാര​ണം ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പി​ന്നീ​ട് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള സി​പി​എ​മ്മു​കാ​രും ഇ​തു പ്ര​ച​രി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യെ​ന്നു ഷീ​ജ പ്ര​മു​ഖ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. യ​ഥാ​ര്‍​ഥ സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ല്‍നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​ന്‍ ത​രം​താ​ണ രാ​ഷ്‌ട്രീ​യ​ക്ക​ളി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​ര്‍ ആ​രോ​പി​ച്ചു.

ബ​ഹറിനി​ലും കേ​ര​ള​ത്തി​ലും കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്ന് ഷീ​ജ പ​റ​ഞ്ഞു. ഒ​ന്‍​പ​ത് വ​ര്‍​ഷ​മാ​യി ബ​ഹറി​നി​ല്‍ ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ (ഒ​ഐ​സി​സി) വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റാണ് ഷീ​ജ. സ​മ​സ്ത ബ​ഹറിന്‍ ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ച്ച ഒ​രു ച​ട​ങ്ങി​നു ബ​ഹറിനി​ല്‍

എ​ത്തി​യ​പ്പോ​ള്‍ ഒ​ഐ​സി​സി നേ​താ​ക്ക​ള്‍​ക്കൊ​പ്പം 2016 മാ​ര്‍​ച്ചി​ല്‍ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ആ ​ചി​ത്രം ഹൈ​ദ​ര​ലി ത​ങ്ങ​ളോ​ടൊ​പ്പം നി​ല്‍​ക്കു​ന്ന സ്വ​പ്ന സു​രേ​ഷ് എ​ന്ന​താ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment