സ​മ​രം ചെ​യ്യാ​നു​ള്ളത്‌ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം; പോ​ലീ​സാ​ണ് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്: യോ​ഗി സ​ർ​ക്കാ​രി​നെ​തി​രേ ബോ​ളി​വു​ഡ് ന​ടി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബോ​ളി​വു​ഡ് ന​ടി സ്വ​ര ഭാ​സ്ക​ർ. സ​മ​രം ചെ​യ്യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശം നി​ഷേ​ധി​ച്ച് പോ​ലീ​സും സ​ര്‍​ക്കാ​രു​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നും സ്വ​ര പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നെ നി​യ​മം ഉ​പ​യോ​ഗി​ച്ച് നേ​രി​ടു​ക​യാ​ണ് സർക്കാർ ചെയ്യേണ്ടത്. അ​ല്ലാ​തെ ജ​ന​ങ്ങ​ളോ​ട് പ്ര​തി​കാ​രം ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് ഭ​ര​ണ​ഘ​ട​ന​യോ രാ​ജ്യ​ത്തെ നി​യ​മ സം​വി​ധാ​ന​മോ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും സ്വ​ര ഭാ​സ്ക​ർ വിമർശിച്ചു.

Related posts