രേഖകളില്ലാത്ത  രണ്ടുകോടിയുടെ സ്വർണം പിടിച്ചെടുത്ത സംഭവം; പ്ര​തി​യെ കേ​ന്ദ്ര ജി​എ​സ്ടി​ക്ക് കൈ​മാ​റി

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് മും​ബൈ​യി​ല്‍ നി​ന്നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ കേ​ന്ദ്ര ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ (ആ​ര്‍​പി​എ​ഫ്) പി​ടി​കൂ​ടി​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്ത് സിം​ഗ്(30)​നെ​യാ​ണ് കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് സെ​ന്‍​ട്ര​ല്‍ ജി​എ​സ്ടി സീ​നി​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റി​യ​ത്.

ര​ണ്ടു​കോ​ടി രൂ​പ വി​ല​വ​രു​ന്ന 5.720 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ ഇ​യാ​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 6.45 ഓ​ടെ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന്‍ വ​ച്ച് ര​ഞ്ജി​ത്ത്‌​സിം​ഗി​നെ പി​ടി​കൂ​ടി​യ​ത്. നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റാ​നാ​യി എ​ത്തി​യ ര​ഞ്ജി​ത്ത്‌​സിം​ഗി​നെ ആ​ര്‍​പി​എ​ഫ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​ല്‍ നി​ന്ന് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. മും​ബൈ​യി​ല്‍ നി​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ച് കോ​ഴി​ക്കോ​ട് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ഞ്ജി​ത്ത് സിം​ഗ് ആ​ര്‍​പി​എ​ഫി​ന് മൊ​ഴി ന​ല്‍​കി.

കോ​ഴി​ക്കോ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യു​ള്ള​വ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണ​ക്ക​ട്ടി​ക​ള്‍ വാ​ങ്ങി​യ​തെ​ന്നും ഇ​ത് പി​ന്നീ​ട് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ക്കി ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി. സം​ഭ​വം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റലി​ജ​ന്‍​സി​നെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് കേ​ന്ദ്ര​ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​ന് പി​ഴ അ​ട​ച്ചാ​ല്‍ ജി​എ​സ്ടി വി​ഭാ​ഗം വി​ട്ടു​കൊ​ടു​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

Related posts