ജോ​ക്കോ​വി​ച്ചി​നു രണ്ടാം ജ​യം

എ​ടി​പി ഫൈ​ന​ല്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് ജ​യം. ടെ​ന്നീ​സി​ലെ ഭാ​വി​താ​ര​മെ​ന്ന് ക​രു​തു​ന്ന ജ​ര്‍മ​നി​യു​ടെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് ജോ​ക്കോ​വി​ച്ച് ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. 6-4, 6-1നാ​യി​രു​ന്നു ലോ​ക ഒ​ന്നാം ന​മ്പ​റി​ന്‍റെ ജ​യം.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജോ​ക്കോ​വി​ച്ച് ജോ​ണ്‍ ഇ​സ്‌​ന​റെ തോ​ല്‍പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ ജോ​ക്കോ​വി​ച്ച് സെ​മി ഫൈ​ന​ല്‍ ഉ​റ​പ്പാ​ക്കി. മാ​രി​ന്‍ സി​ലി​ച്ചി​നെ​തി​രേ​യാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​രം. ആ​ദ്യ സെ​റ്റി​ല്‍ മാ​ത്ര​മാ​ണ് സ്വ​രേ​വി​ന് അ​ല്പ​മെ​ങ്കി​ലും വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​നാ​യ​ത്. സ്വ​രേ​വി​ന്‍റെ ശ​ക്ത​മാ​യ സെ​ര്‍വു​ക​ള്‍ക്ക് സ്പീ​ഡു​കൊ​ണ്ടും കൃ​ത്യ​മാ​യ ഷോ​ട്ടു​ക​ള്‍ കൊ​ണ്ടു​മാ​ണ് ജോ​ക്കോ​വി​ച്ച് മ​റു​പ​ടി ന​ല്‍കി​യ​ത്.

Related posts