ഇനിയെങ്കിലും മതിയാക്കിക്കൂടെ ! ഇതുവരെ വിവാഹിതയായത് 11 തവണ;വീണ്ടും വിവാഹിതയാകാനൊരുങ്ങി 52കാരി…

അമേരിക്കന്‍ സ്വദേശിനിയായ മോനിറ്റ എന്ന 52കാരിയുടെ ജീവിതം ഏറെക്കുറെ വിചിത്രമാണ്. ഇതുവരെ അവര്‍ വിവാഹം കഴിച്ചത് 11 തവണയാണ്. ഇതില്‍ രണ്ടുപേരെ രണ്ടുതവണ വിവാഹം കഴിച്ചതുള്‍പ്പെടെ ഒമ്പതുപേരെയാണ് മോനിറ്റയ്ക്ക് ഭര്‍ത്താവായി ലഭിച്ചത്. എല്ലാവരുമായി വിവാഹ മോചനം നേടിയെങ്കിലും മോനിറ്റയുടെ വിവാഹ സ്വപ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പത്താമത്തെ ആളെ വിവാഹം ചെയ്യാനുളള ഒരുക്കത്തിലാണ് മോനിറ്റ ഇപ്പോള്‍. തന്റെ യഥാര്‍ഥ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുളളൂ എന്നാണ് മോനിറ്റ പറയുന്നത്. ഓരോ തവണയും വിവാഹിതയാകുമ്പോഴും ഇതായിരിക്കാം താന്‍ കാത്തിരുന്നയാള്‍ എന്നവര്‍ കരുതും. എന്നാല്‍ അതെല്ലാം വിവാഹമോചനത്തിലാണ് അവസാനിച്ചത്. ഒരിക്കല്‍ പോലും ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താന്‍ വിവാഹത്തിന് തയ്യാറായതെന്നും മോനിറ്റ പറയുന്നു. 57 കാരനായ ജോണിനെയാണ് മോനിറ്റ ഇനി വിവാഹം ചെയ്യാന്‍ പോകുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ജോണുമായി ഡേറ്റിംഗിലാണ് മോനിറ്റ. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് ജോണ്‍. ഈ…

Read More