20,000 വര്‍ഷം മുമ്പ് ഏഷ്യയില്‍ കൊറോണ ? തെളിവുണ്ടെന്നും ഗവേഷകര്‍; പുതിയ പഠന റിപ്പോര്‍ട്ട് ലോകത്തെ ഞെട്ടിക്കുന്നത്…

കൊറോണ ലോകത്തെ കീഴടക്കിയതോടെ ഇതേപ്പറ്റിയുള്ള ഗഹനമായ പഠനങ്ങളാണ് ലോകത്ത് നടക്കുന്നത്. അക്കൂട്ടത്തില്‍ കൊറോണ വകഭേദങ്ങളെപ്പറ്റി പഠിക്കുന്ന ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്. ഏകദേശം 20,000 വര്‍ഷം മുന്‍പ് കിഴക്കന്‍ ഏഷ്യയിയില്‍ കൊറോണ വൈറസ് പിടികൂടിയിരുന്നു എന്നാണ് ഇവരുടെ പഠനം പറയുന്നത്. ഇന്ന് ജിവിച്ചിരിക്കുന്നവരുടെ ഡിഎന്‍എയിലൂടെ ഇക്കാര്യം തെളിവ് സഹിതം സ്ഥിരീകരിക്കാനാകും എന്നും ഗവേഷകര്‍ ഉറപ്പു പറയുന്നു. അന്ന് കോവിഡ് മഹാമാരി വര്‍ഷങ്ങളോളം തുടര്‍ന്നിരുന്നുവെന്നും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധി തലമുറകളിലേക്ക് പടരുമെന്നും ഇവരുടെ പഠനറിപ്പോര്‍ട്ട് പറയുന്നു. കറന്റ് ബയോളജി ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More