വാഷിംഗ്ടണ്‍ ഡിസി: ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം “2018′ പുറത്ത്. പ്രളയകാലത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് പുരസ്കാരത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 വിദേശ ഭാഷ വിഭാഗത്തിലായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അക്കാദമി പ്രഖ്യാപിച്ച 15 സിനിമളുടെ പട്ടികയില്‍ ചിത്രത്തിന് ഇടം നേടാനായില്ല. ഗുരു, ആദാമിന്റെ മകന് അബു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക്ശേഷം ഓസ്കാര്‍ എന്‍ട്രി നേടിയ മലയാള ചിത്രമായിരുന്നു 2018. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബില്‍ എത്തിയ ചിത്രമായിരുന്നു 2018.
Read MoreTag: 2018
‘2018’ എല്ലാത്തരത്തിലും ദയനീയമായി പരാജയപ്പെട്ട സൃഷ്ടി ! സിനിമയ്ക്കെതിരേ ആഞ്ഞടിച്ച് സുസ്മേഷ് ചന്ത്രോത്ത്
തീയറ്ററുകളില്‍ വന്‍ പ്രദര്‍ശനവിജയം നേടി മുന്നേറുന്ന ‘2018’ എന്ന സിനിമ രാഷ്ട്രീയമായും സര്‍ഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാണെന്ന് തുറന്നടിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത്. സിനിമയുടെ തിരക്കഥയില്‍ അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസര്‍ക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിര്‍ത്തി കഥ മെനയാമായിരുന്നുവെന്നും 2018 ലെ പ്രളയകാലത്ത് ഇടതുപക്ഷസര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് നടത്തിയതെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും എതിരഭിപ്രായമില്ലെന്നും സുസ്മേഷ് കുറിച്ചു. സുസ്മേഷ് ചന്ത്രോത്തിന്റെ കുറിപ്പ് ഇങ്ങനെ… 2018 സിനിമയെക്കുറിച്ച് മലയാളസിനിമയുടെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള സാങ്കേതികമികവിന്റെ വിജയവും മികച്ച വാണിജ്യവിജയവും 2018 സിനിമയെ ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഇതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ലെന്നതാണ് സത്യം. ഏതാണ്ട് നൂറുവര്‍ഷത്തിനുള്ളില്‍ കേരളം കണ്ട മറ്റൊരു പ്രളയത്തെ പ്രമേയമാക്കുമ്പോള്‍ അതൊരു ഭാവനാസൃഷ്ടിയായിട്ടല്ല പുനര്നിര്മിക്കേണ്ടതെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ രണ്ടോ രണ്ടരയോ മണിക്കൂറില്‍ വരുന്ന സിനിമയില്‍ നടന്ന കാര്യങ്ങളെ മുഴുവന്‍ ആവിഷ്കരിക്കാന്‍ സാധിക്കുകയുമില്ല.…
Read Moreഅതെന്റെ മഹാഭാഗ്യം ! തുറന്നു പറച്ചിലുമായി വിനീത് ശ്രീനിവാസന്
2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ…2018 എന്ന ചിത്രത്തില്‍ ചെറിയൊരു ഭാഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു. കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് സിനിമ കാണാനായത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതുതന്നെ അഭിമാനമാണ്. ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നുവെന്ന് വിനീത് പറയുന്നു.
Read Moreവെസൂവിയസ് തുപ്പുന്ന തീയില്‍ ആയിരങ്ങള്‍ വെണ്ണീറാവും; മൂന്നാം ലോകയുദ്ധത്തിന്റെ തുടക്കം ഫ്രാന്‍സില്‍; നോസ്ട്രഡാമസ് 2018നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് കേട്ട് ഞെട്ടിത്തരിച്ച് ലോകജനത
ലോകം ഇന്നേവരെ കണ്ടതില്‍ വച്ചേറ്റവും മഹാനായ പ്രവാചകന് നോസ്ട്രഡാമസ് 2018നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നതു കേട്ട് ലോകം ഞെട്ടിത്തരിക്കുകയാണ്. ഈ വര്‍ഷം മൂന്നാംലോകയുദ്ധമുണ്ടാകുമെന്നും ഇറ്റലിയിലെ കൂറ്റന്‍ അഗ്നിപര്‍വത സ്ഫോടനമുണ്ടാകുമെന്നും ആളുകളുടെ ശരാശരി ആയുസ് 200 വയസായിത്തീരുമെന്നുമാണ് പുരാതന കാലത്ത് ഫ്രഞ്ച് പ്രവാചകനായ നോസ്ട്രാഡാമസ് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവചിച്ചിരിക്കുന്നത്. 2018ല്‍ ലോകയുദ്ധമുണ്ടാകുമെന്നാണ് ഇദ്ദേഹത്തിന്റെ പുസ്തകത്തിലെ ഏറ്റവും ആശങ്കയുണര്‍ത്തുന്ന ഒരു പ്രവചനം. ഈ യുദ്ധം ഫ്രാന്‍സില്‍ നിന്നും ആരംഭിച്ച് യൂറോപ്പിലാകമാനം വ്യാപിക്കുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഈ യുദ്ധം വളരെക്കാലം നീണ്ട് നില്‍ക്കുമെന്നും നിരവധി ജീവനുകള്‍ എടുക്കുമെന്നും അദ്ദേഹം എഴുതി വച്ചിരിക്കുന്നു. എന്നാല്‍ അവസാനം സമാധാന കരാര്‍ ഉണ്ടാവുമെങ്കിലും അതിന്റെ ഗുണം വളരെ കുറച്ച് പേര്‍ക്ക് മാത്രമേയുണ്ടാവുകയുള്ളുവെന്നും നോസ്ട്രാഡാമസ് പ്രവചിക്കുന്നു. പ്രവചനങ്ങളില്‍ ശ്രദ്ധേയമായ മറ്റൊന്ന് ഇറ്റലിയിലെ വെസൂവിയസ് അഗ്നിപര്‍വത സ്ഫോടനമാണ്. നിരവധി തവണ വെസൂവിയസ് തീ തുപ്പുമെന്നും ഓരോ അഞ്ചു മിനിറ്റിലും അത്…
Read More