താരവിവാഹത്താല്‍ സമ്പന്നമായി പുതുവര്‍ഷം ! ഒരു മാസത്തിനിടെ നടന്നത് എട്ട് താര വിവാഹങ്ങള്‍;പുതുവര്‍ഷത്തില്‍ കുടുംബജീവിതത്തിലേക്ക് കടന്ന താരങ്ങള്‍ ഇവര്‍..

താരങ്ങളുടെയും താര സന്താനങ്ങളുടെയും വിവാഹത്തിന്റെ വര്‍ഷമാകുകയാണ് 2020. നിരവധി താരങ്ങളാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വിവാഹിതരായത്. ഈ വിഭാഗത്തില്‍പ്പെട്ട എട്ടുപേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവാഹിതരായത്. പഴയകാല നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണുവാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. ജനുവരി 19നായിരുന്നു വിഷ്ണുവിന്റെ വിവാഹം. കഴിഞ്ഞ ജൂണില്‍ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പൂജയായിരുന്നു വധു. സുരേഷ് ഗോപി, ഭാര്യ രാധിക, വിനീത് തുടങ്ങി നിരവധി താരങ്ങള്‍ താരപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിഷ്ണുവിന്റെ വിവാഹത്തിന് അടുത്ത ദിവസം ജനുവരി ഇരുപതിനായിരുന്നു നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായത്. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും വിവാഹിതരായത്. പിന്നീട് വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ വെച്ച് നടന്ന വിവാഹസത്കാരത്തില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ എത്തിയത് ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹമായിരുന്നു. തിരുവനന്തപുരം…

Read More