താരവിവാഹത്താല്‍ സമ്പന്നമായി പുതുവര്‍ഷം ! ഒരു മാസത്തിനിടെ നടന്നത് എട്ട് താര വിവാഹങ്ങള്‍;പുതുവര്‍ഷത്തില്‍ കുടുംബജീവിതത്തിലേക്ക് കടന്ന താരങ്ങള്‍ ഇവര്‍..

താരങ്ങളുടെയും താര സന്താനങ്ങളുടെയും വിവാഹത്തിന്റെ വര്‍ഷമാകുകയാണ് 2020. നിരവധി താരങ്ങളാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വിവാഹിതരായത്. ഈ വിഭാഗത്തില്‍പ്പെട്ട എട്ടുപേരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിവാഹിതരായത്. പഴയകാല നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണുവാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. ജനുവരി 19നായിരുന്നു വിഷ്ണുവിന്റെ വിവാഹം. കഴിഞ്ഞ ജൂണില്‍ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പൂജയായിരുന്നു വധു. സുരേഷ് ഗോപി, ഭാര്യ രാധിക, വിനീത് തുടങ്ങി നിരവധി താരങ്ങള്‍ താരപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിഷ്ണുവിന്റെ വിവാഹത്തിന് അടുത്ത ദിവസം ജനുവരി ഇരുപതിനായിരുന്നു നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായത്. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും വിവാഹിതരായത്. പിന്നീട് വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ വെച്ച് നടന്ന വിവാഹസത്കാരത്തില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. തൊട്ടുപിന്നാലെ എത്തിയത് ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹമായിരുന്നു.

തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ചായിരുന്നു സച്ചിന്റെയും അഞ്ജനയുടെയും വിവാഹം നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമായി നടത്തിയ വിവാഹത്തില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരാണ് എത്തിയത്. ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയ മുന്‍നിര നടിമാരെല്ലാം വിവാഹത്തിനെത്തി. കെപിഎസി ലളിത, പാര്‍വതി, വിധുബാല, കാര്‍ത്തിക, ജലജ, നാദിയ മൊയ്തു, ഷാജി കൈലാസ്, ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

പുതുമുഖ താരങ്ങള്‍ അണിനിരന്ന് വന്‍ഹിറ്റായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലെ നായിക ശ്രീരഞ്ജിനിയുടെ വിവാഹ ജനുവരി 26നായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനായിരുന്നു വരന്‍. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ജനുവരി 30 കോട്ടയത്ത് വച്ചായിരുന്നു നടി ഭാമയുടെ വിവാഹം.

സിനിമാ രംഗത്തെ പ്രമുഖരെല്ലാം വിവാഹത്തില്‍ സന്നിഹിതരായിരുന്നു.ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ വരന്‍. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ചെന്നിത്തലയിലാണ് അരുണിന്റെ നാട്. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത് ഫെബ്രുവരി രണ്ടിനായിരുന്നു. തന്റേത് പ്രണയ വിവാഹമല്ലെന്നും വളരെ നാളുകളായി വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഐശ്വര്യയായിരുന്നു വധു.

കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്. ബിടെക് കഴിഞ്ഞു. ഇപ്പോള്‍ പിഎസ് സി കോച്ചിംഗിന് പോവുകയാണ്. കോതമംഗലത്തുള്ള കലാ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ റിസ്പഷനും വെച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം നിരവധി താരങ്ങളാണ് വിവാഹത്തിനെത്തിയത്. ഈ വിവാഹത്തിനു തൊട്ടുപിന്നാലെയാണ് നടന്‍ ബാലു വര്‍ഗീസ് വിവാഹിതനായത്.

പുതുവര്‍ഷ ദിനത്തിലാണ് താന്‍ മോഡലും നടിയുമായ എലീനയുമായി പ്രണയത്തിലാണെന്ന് ബാലു വ്യക്തമാക്കിയത്. ഏറെ കാലമായി ഇരുവരും പ്രണയത്തിന് ശേഷം ഇരുവരുടെയും വിവാഹനിശ്ചയം ആര്‍ഭാടമാക്കി നടത്തി. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലായിരുന്നു വിവാഹം. വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറൈസനില്‍ വെച്ചായിരുന്നു വിവാഹ റിസപ്ഷന്‍.

ഫെബ്രുവരി രണ്ടിനാണ് നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായത്. പാര്‍വതിയും വിനീത് മോഹനും തമ്മില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹിതരായത്. ലളിതമായി നടത്തിയ ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ശേഷം വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു.

Related posts

Leave a Comment