കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കൊന്നു ! പ്രതികാരമായി 250 നായ്ക്കുട്ടികളെ തട്ടിയെടുത്ത് എറിഞ്ഞു കൊന്ന് വാനരസംഘം…

പ്രതികാരബുദ്ധിയുള്ള ഏകജീവി വര്‍ഗം മനുഷ്യനാണെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള മറ്റൊരു ജീവിവര്‍ഗമായ കുരങ്ങും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ലെന്നു തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. നായ്ക്കൂട്ടം കുട്ടിക്കുരങ്ങനെ കടിച്ചു കൊന്നതിന് കുരങ്ങുകള്‍ പ്രതികാരം ചെയ്തത് കേട്ട് ഏവരും ഞെട്ടുകയാണ്. കുട്ടിക്കുരങ്ങിനെ കൊന്നതിനു പകരമായി ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെയാണ് കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയി എറിഞ്ഞു കൊന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗോവിലാണ് കുരങ്ങന്മാരുടെ ഈ ക്രൂരപ്രതികാരം അരങ്ങേറുന്നത്. നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയാണ് കുരങ്ങന്മാര്‍ ചെയ്യുന്നത്. എന്തായാലും അതിക്രൂരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.

Read More

ആപ്പ് നിരോധനം 2.0 ! നിരോധിത ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; പബ്ജി ഉള്‍പ്പെടെ 275 ആപ്പുകള്‍ നിരീക്ഷണത്തില്‍…

ചൈനയുമായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗമായി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ നിരോധിത ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണു നടപടി. നിരോധിച്ച ആപ്പുകളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. ഇവയ്ക്കു പുറമേ കൂടുതല്‍ ആപ്പുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള ഗെയിമായ പബ്ജിയും ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ അലിഎക്‌സ്പ്രസ്,ഗെയിം ആപ്പായ ലൂഡോ വേള്‍ഡ് ഉള്‍പ്പെടെ 275ല്‍ അധികം ആപ്പുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ക്ക് പുറമേ ചൈനീസ് ബന്ധമുള്ള ആപ്പുകളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ ആപ്പുകള്‍ ഏതെങ്കിലും വിധത്തില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടോയെന്നും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുകയാണ്.…

Read More