കുട്ടിക്കുരങ്ങനെ നായ്ക്കള്‍ കൊന്നു ! പ്രതികാരമായി 250 നായ്ക്കുട്ടികളെ തട്ടിയെടുത്ത് എറിഞ്ഞു കൊന്ന് വാനരസംഘം…

പ്രതികാരബുദ്ധിയുള്ള ഏകജീവി വര്‍ഗം മനുഷ്യനാണെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള മറ്റൊരു ജീവിവര്‍ഗമായ കുരങ്ങും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ലെന്നു തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

നായ്ക്കൂട്ടം കുട്ടിക്കുരങ്ങനെ കടിച്ചു കൊന്നതിന് കുരങ്ങുകള്‍ പ്രതികാരം ചെയ്തത് കേട്ട് ഏവരും ഞെട്ടുകയാണ്.

കുട്ടിക്കുരങ്ങിനെ കൊന്നതിനു പകരമായി ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെയാണ് കുരങ്ങന്മാര്‍ തട്ടിക്കൊണ്ടു പോയി എറിഞ്ഞു കൊന്നത്.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗോവിലാണ് കുരങ്ങന്മാരുടെ ഈ ക്രൂരപ്രതികാരം അരങ്ങേറുന്നത്.

നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയാണ് കുരങ്ങന്മാര്‍ ചെയ്യുന്നത്. എന്തായാലും അതിക്രൂരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.

Related posts

Leave a Comment