കെ.കെ ശൈലജ ജനങ്ങളുടെ പണം ഉപയോഗിച്ച് വാങ്ങിയത് 28000 രൂപയുടെ കണ്ണട; നാലുദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഭര്‍ത്താവ് കഴിച്ചു തീര്‍ത്തത് 5,336 രൂപയുടെ ഭക്ഷണം; ആരോഗ്യമന്ത്രിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:സംസ്ഥാനം ഭരിക്കുന്ന തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കള്‍ കുത്തകമുതലാളിമാര്‍ക്കെതിരേ ഘോരഘോരം പ്രസംഗിക്കുമെങ്കിലും അവരുടെ മക്കളെല്ലാം പഠിക്കുന്നത് അവര്‍ സാമ്രാജ്യത്വ ശക്തികള്‍ എന്നു മുദ്രകുത്തുന്ന രാജ്യങ്ങളിലാണെന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. നാഴികയ്ക്കു നാല്‍പ്പതു വട്ടം തൊഴിലാളി സ്‌നേഹം പ്രസംഗിക്കുന്ന നേതാക്കള്‍ പോലും അസുഖം വരുമ്പോള്‍ നേരെ പോകുന്നത് ബില്ലു കണ്ടാല്‍ കണ്ണുതള്ളുന്ന സ്വകാര്യ ആശുപത്രികളിലാണ്. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാന്‍ മടിയാണ്. സാധാരണക്കാര്‍ പോകുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ആരോഗ്യമന്ത്രി കുടുംബം ചികിത്സ നേടിയതാവട്ടെ സ്വകാര്യ ആശുപത്രിയുടെ സ്യൂട്ട് റൂമില്‍. മാത്രമല്ല ഒരു കണ്ണട വാങ്ങാന്‍ മന്ത്രി ശൈലജ 28000 രൂപ എഴുതിയെടുക്കുകയും ചെയ്തു. ചികിത്സാചെലവിനത്തില്‍ മന്ത്രികുടുംബം എഴുതിയെടുത്തത് ലക്ഷങ്ങളാണ്. മന്ത്രി കണ്ണടയ്ക്കായി റീ ഇംബേഴ്‌സ് ചെയ്തത് 28,000 രൂപയാണെന്ന കാര്യം പുറത്തായതോടെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കെതിരേ ആളുകള്‍ പൊങ്കാലയിടുകയാണ്. മുഖ്യമന്ത്രി…

Read More